ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് മേധാ പട്കര്‍

ഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്ന് പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മേധാ പട്കര്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ സാധിക്കുമെന്നും മേധാ പട്കര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും മേധാ പട്കറും ഒരുമിച്ചുള്ള  ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കര്‍ പങ്കെടുത്തതിനുപിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

ഗുജറാത്തികള്‍ക്ക് വെള്ളം നിഷേധിച്ചവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഗുജറാത്തിനോടും ഗുജറാത്തികളോടുമുള്ള വിരോധം പ്രകടിപ്പിക്കുകയാണ്. മേധാ പട്കറിന് ഭാരത് ജോഡോ യാത്രയുടെ നേതൃനിരയില്‍ സ്ഥാനം നല്‍കിയതോടെ വര്‍ഷങ്ങളായി ഗുജറാത്തികള്‍ക്ക് വെള്ളം നിഷേധിച്ചവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനെതിരെ മേധാ പട്കറിന്‍റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ സമരങ്ങൾ അരങ്ങേറിയിരുന്നു. ഇതിനെ പിന്‍പറ്റിയാണ്‌ ബിജെപിയുടെ ആരോപണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബിജെപി ഭാരത് ജോഡോ യാത്രയെ ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ വളരെ മോശമായാണ് ബിജെപി പ്രതികരിക്കുന്നതെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്നാണ്ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ചുമാസങ്ങള്‍കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 1 day ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More