ഇന്ത്യ കണ്ട ഏറ്റവും ദാര്‍ശികനായ പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു - കെ സുധാകരന്‍

ഇന്ത്യ കണ്ട ഏറ്റവും ദാര്‍ശികനായ പ്രധാനമന്ത്രിയായിരുന്നു നെഹ്‌റുവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഭാരത ഭരണം ഏറ്റെടുത്ത വർഗീയ കോമരങ്ങൾ എത്രതന്നെ തിരസ്കരിക്കാൻ ശ്രമിച്ചാലും അവർ ചവിട്ടി നിൽക്കുന്ന മണ്ണ് നെഹ്രുജിയുടെ വിയർപ്പ് കണങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്ന സത്യം ഒരിക്കലും മായില്ല. ജനാധിപത്യമെന്ന മഹത്തായ ആശയം അതിൻ്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

എന്റെ അസ്ഥികൾ ഇന്ത്യയിലെ നദികളിൽ ഗംഗയിലും യമുനയിലും ഒഴുക്കുക, മുകളിൽനിന്ന് കൃഷിയിടങ്ങളിലേക്ക് വിതറുക, അങ്ങനെ ഈ മഹത്തായ മണ്ണിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമാകാൻ എനിക്ക് കഴിയട്ടെ" ഇന്ത്യ കണ്ട ഏറ്റവും ദാർശനികനായ പ്രധാനമന്ത്രി നവഭാരത ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തൻ്റെ വിൽപത്രത്തിൽ എഴുതിയത് ഇങ്ങനെയാണ്. ഇന്ത്യയെയും ഇന്ത്യൻ മണ്ണിനെയും ഇത്രയധികം സ്നേഹിച്ച, സ്വാധീനിച്ച രാഷ്ട്രീയ നേതാക്കളുടെ നിരയിൽ മുൻനിരയിലാണ് പണ്ഡിറ്റ് നെഹ്റുവിൻറെ സ്ഥാനം.

വിഭജനം സൃഷ്ടിച്ച മുറിവുകളും, അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളും, ബ്രിട്ടിഷുകാർ കാലിയാക്കിയ ഖജനാവും, പകർച്ചവ്യാധികളും, ഇടയ്ക്കിടയ്ക്ക് തല പൊക്കി തലവേദന സൃഷ്ടിച്ചിരുന്ന നാട്ടു രാജ്യങ്ങളും, ഒക്കെ ചേർന്ന് ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാക്കിയ സ്വതന്ത്രാനന്തര ഭാരതത്തെ വികസന പാതയിലേക്ക് നയിക്കാൻ നിയോഗിക്കപ്പെട്ട പണ്ഡിറ്റ് ജി  രാഷ്ട്രീയക്കാരൻ, സ്വാതന്ത്ര്യ സമര സേനാനി, സ്‌റ്റേറ്റ്‌സ്മാൻ, വാഗ്മി, നയതന്ത്ര വിദഗ്ദൻ, എഴുത്തുകാരൻ അങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി. 

ഭാരത ഭരണം ഏറ്റെടുത്ത വർഗീയ കോമരങ്ങൾ എത്രതന്നെ തിരസ്കരിക്കാൻ ശ്രമിച്ചാലും അവർ ചവിട്ടി നിൽക്കുന്ന മണ്ണ് നെഹ്രുജിയുടെ വിയർപ്പ് കണങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്ന സത്യം ഒരിക്കലും മായില്ല. ജനാധിപത്യമെന്ന മഹത്തായ ആശയം അതിൻ്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 16 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 22 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 22 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More