വായു മലിനീകരണം കുറയുന്നു; ഡല്‍ഹിയില്‍ പ്രൈമറി സ്കൂളുകള്‍ നാളെ മുതല്‍ തുറക്കും

ഡല്‍ഹി: ഡല്‍ഹിയിലെ പ്രൈമറി സ്കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും. സംസ്ഥാനത്തെ വായു മലീനികരണം കുറഞ്ഞതിനെ തുടര്‍ന്നാണ്‌ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ഡല്‍ഹി നഗരത്തിലേക്ക് ട്രക്കുകള്‍ക്കുണ്ടായിരുന്ന പ്രവേശന വിലക്ക് ഇന്നലെ അവസാനിച്ചിരുന്നു. സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് പൊതുവിടങ്ങളിൽ ഏർപ്പെടുത്തിയ വിലക്കും നാളെ അവസാനിക്കും. കാറ്റിന്‍റെ ഗതിയിലുണ്ടായ വ്യത്യാസമാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് കുറയാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈവേ,റോഡ്, ഫ്‌ലൈഓവർ, മേൽപാലങ്ങൾ, പൈപ്പ് ലൈൻ, പവര്‍ ട്രാൻസ്മിഷൻ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കി. എന്നാല്‍ സ്വകാര്യ നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു .  ഡല്‍ഹിയില്‍ രണ്ടാഴ്ച്ചയിലേറെയായി വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹി സര്‍വ്വകലാശാലയുള്‍പ്പെടെ പലയിടത്തും വായു ഗുണനിലവാര സൂചിക 500 കടന്നു. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസംമുട്ട്, കണ്ണെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകളുമായി നിരവധിപേരാണ് പ്രതിദിനം ആശുപത്രികളിലെത്തുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More