ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്‌കൂളുകള്‍ അടച്ചിടും

ഡല്‍ഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. അഞ്ചാംതരം വരെയുളള ക്ലാസുകളിലെ അധ്യായനം നിര്‍ത്തിവയ്ക്കുകയാണെന്നും നഗരത്തിലെ വായു മലിനീകരണ തോത് കുറയുന്നതുവരെ ക്ലാസുകള്‍ ഉണ്ടാവില്ലെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുമെങ്കിലും ക്ലാസ് മുറിക്കു പുറത്തുളള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരസ്പരം പഴിചാരേണ്ട സമയമല്ല ഇതെന്നും എല്ലാവരും ഒന്നിച്ചുനിന്ന് വായുമലിനീകരണം തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ മാത്രമല്ല വടക്കേ ഇന്ത്യയിലാകെ ഉളള പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നുമാണ് ഭഗവന്ത് മന്‍ പറഞ്ഞത്. 

അതേസമയം, ഡല്‍ഹിയില്‍ രണ്ടാഴ്ച്ചയിലേറെയായി വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹി സര്‍വ്വകലാശാലയുള്‍പ്പെടെ പലയിടത്തും വായു ഗുണനിലവാര സൂചിക 500 കടന്നു. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസംമുട്ട്, കണ്ണെരിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകളുമായി നിരവധിപേരാണ് പ്രതിദിനം ആശുപത്രികളിലെത്തുന്നത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More