സമീര്‍ വാങ്കഡെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്‌

മുംബൈ: എന്‍ സി ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്‌. ബിജെപിയുടെ സഖ്യകക്ഷിയും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ പാര്‍ട്ടിയുമായ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റിലായിരിക്കും സമീര്‍ വാങ്കഡെ മത്സരിക്കുക. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമീര്‍ വാങ്കഡെയുടെ ജന്മനാടായ വാഷിമില്‍ നിന്ന് മത്സരിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നതെന്നാണ് അനൌദ്യോഗികവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

സമീര്‍ വാങ്കഡെയും ഭാര്യയും ദീപാവലിക്ക് വാഷിമിലെ ജനങ്ങള്‍ക്ക് ഐശ്വര്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. വാഷിം ജില്ലയിലെ വരൂഡ്ടോഫയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലും വാങ്കഡെ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ എല്ലാദിവസവും വാങ്കഡെയും ഭാര്യയും പങ്കെടുത്തിരുന്നു. ഇതെല്ലാം സമീര്‍ വാങ്കഡെയുടെ രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ആഡംബര കപ്പലിലെ ലഹരിക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് സമീര്‍ വാങ്കഡെ ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഷാറൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് സമീര്‍ വാങ്കഡെയെന്ന്  ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്‍ ഡി എയ്ക്ക് വേണ്ടിയാണ് സമീര്‍ വാങ്കഡെ ജോലി ചെയ്യുന്നതെന്നും ആര്യന്‍ ഖാനെ സമീര്‍ വാങ്കഡെ കുടുക്കിയതാണെന്നും മഹാരാഷ്ട്ര മുന്‍മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്തുന്നവരെ ഇത്തരത്തിലാണ് ബിജെപി വേട്ടയാടുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  

Contact the author

National Desk

Recent Posts

Web Desk 5 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More