ബിജെപി എംഎല്‍എമാരെ വിലയ്ക്കുവാങ്ങി സര്‍ക്കാരുകള്‍ രൂപീകരിച്ചു- സീതാറാം യെച്ചൂരി

അഗര്‍ത്തല: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടെങ്കിലും എംഎല്‍എമാരെ വിലയ്ക്കുവാങ്ങി ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചെന്ന് സി പി ഐ എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗീയ തന്ത്രം ഉപയോഗിച്ചാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്നും അവരെ ഭരണത്തില്‍നിന്ന് പുറത്താക്കാതെ രാജ്യത്ത് പുരോഗതിയുണ്ടാവില്ലെന്നും യെച്ചൂരി പറഞ്ഞു. ത്രിപുരയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

'നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനവിധി അനുകൂലമാകാതെ വന്നതോടെ എംഎല്‍എമാരെ വിലയ്ക്കുവാങ്ങിയാണ് ബിജെപി ഗോവ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കിയത്. അവര്‍ക്ക് രാജ്യം ഭരിക്കാന്‍ ഒരൊറ്റ ഉപകരണം മാത്രമാണുളളത്. പരസ്പര വിദ്വേഷം വളര്‍ത്തുന്ന വര്‍ഗീയ തന്ത്രം. എട്ട് വര്‍ഷത്തെ ബിജെപി ഭരണത്തിനുശേഷം ഇന്ത്യയില്‍ പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിക്കുക മാത്രമാണുണ്ടായത്'- സീതാറാം യെച്ചൂരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തില്‍ ഇനിയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. 'തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ജനപ്രീതിക്കായി മാത്രം മോദി പദ്ധതികള്‍ പ്രഖ്യാപിക്കും. അതിന് ബിജെപിക്ക് അവസരമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അഞ്ചുവര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടനം അടുത്തിടെയാണ് മോദി നടത്തിയത്. എന്നിട്ടും വികസനത്തിനുവേണ്ടി ബിജെപിക്ക് വോട്ടുചെയ്യാനാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇത്തവണ മോദി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ സത്യാവസ്ഥ വെളിപ്പെടും. കാരണം ജനങ്ങള്‍ക്ക് ബിജെപിയോട് ഇപ്പോള്‍ കടുത്ത അമര്‍ഷമാണ്'-സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More