ഖാര്‍ഗെക്ക് അഭിനന്ദനം; തരൂരിനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കെ എസ് ശബരീനാഥന്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വിജയിച്ചതിനുപിന്നാലെ ശശി തരൂരിനു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത്, പാര്‍ട്ടിക്കുളളില്‍ പുതിയ ആശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശശി തരൂര്‍ സധൈര്യം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുകൂലികളെയും ഉത്തേജിപ്പിച്ചെന്നും ശബരീനാഥന്‍ പറഞ്ഞു.  കോണ്‍ഗ്രസില്‍ ശശി തരൂരിന് പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്നാണ് സാധാരണക്കാരായ കോണ്‍ഗ്രസുകാരുടെ ആവശ്യമെന്നും അത് കോണ്‍ഗ്രസ് നേതൃത്വം തളളിക്കളയില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കെ എസ് ശബരീനാഥന്റെ കുറിപ്പ്

കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗെക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ  നയിക്കാൻ അദ്ദേഹത്തിന് കഴിയും. ഞാൻ ആദ്യം മുതൽ ആവർത്തിച്ചു പറഞ്ഞതു പോലെ ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്തും. കോൺഗ്രസ്‌ പാർട്ടി പ്രകടിപ്പിച്ച ഈ ഉൾപാർട്ടി ജനാധിപത്യത്തിന്റെ ശക്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരു പാഠമാണ്.

രണ്ടാമതായി എത്തിയ ഡോക്ടർ ശശി തരൂരിന് ലഭിച്ച 1072 വോട്ട് ഒട്ടും ചെറുതല്ല. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തുകൊണ്ട്, പാർട്ടിക്കുള്ളിൽ  പുതിയ ആശയങ്ങൾ നിരന്തരം ഉന്നയിച്ചുകൊണ്ട് സധൈര്യം അദ്ദേഹം മുന്നോട്ടുപോയി എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങൾ സാധാരണ കോൺഗ്രസ്‌ പ്രവർത്തകരെയും കോൺഗ്രസ് അനുകൂലികളെയും ഉത്തേജിപ്പിക്കുകയും ചെയ്തു. അതിനാൽ  ഈ വോട്ടിന് അതിന്റെ പതിൻമടങ്ങ് മൂല്യമുണ്ട്. 

കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്.  ഭാവി കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ഡോ: ശശി തരൂരിന് ഈ ആൽമരചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നു.

എനിക്ക്  ഏറ്റവും പ്രിയപ്പെട്ട സിനിമയായ  Shawshank Redemption ലെ അവസാന വരികൾ ഇവിടെ ചേർക്കുന്നു. "Hope is a good thing, maybe the best of things, and no good thing ever dies.” "പ്രതീക്ഷ മനോഹരമായ ഒരു കാര്യമാണ്, ഒരുപക്ഷേ ജീവിതത്തിൽ ഏറ്റവും മനോഹരമായ കാര്യമായിരിക്കും... ഒരു മനോഹര ചിന്തയും ഒരിക്കലും  അസ്തമിക്കുന്നില്ല"

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

JPloft Solutions
1 year ago

Impressive and powerful suggestion by the author of this blog are really helpful to me. <a href="https://www.jploft.com/matrimony-app-development">Grocery Delivery App Development Company</a>

0 Replies
JPloft Solutions
1 year ago

Impressive and powerful suggestion by the author of this blog are really helpful to me. <a href="https://www.jploft.com/matrimony-app-development">Grocery Delivery App Development Company</a>

1 Replies
JPloft Solutions
1 year ago

Impressive and powerful suggestion by the author of this blog are really helpful to me. Grocery Delivery App Development Company

Recent Posts

Web Desk 13 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 14 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 19 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 20 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More