ഇന്ത്യയില്‍ ദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷം- ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി

രാജ്യത്ത് ദാരിദ്രവും തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമാണെന്ന് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബല. ഇരുപതുകോടിയിലേറേ ജനങ്ങള്‍ ഇപ്പോഴും ദാരിദ്രരേഖയ്ക്ക് താഴെയാണെന്ന കാര്യം ഏറെ ദുഖിപ്പിക്കുന്നുണ്ടെന്നും ദാരിദ്ര നിര്‍മ്മാര്‍ജ്ജനം വളരെ പ്രധാനമാണെന്നും ദത്താത്തേയ ഹൊസബല പറഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദാരിദ്രം രാജ്യത്തിനുമുന്നില്‍ ഒരു പിശാചിനെപ്പോലെ വന്നുനില്‍ക്കുകയാണ്. ആ രാക്ഷസനെ നിഗ്രഹിക്കേണ്ടത് വളരെ പ്രധാനമാണ്. 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നത് വളരെ ദുഖിപ്പിക്കുന്ന കാര്യമാണ്. 23 കോടി ജനങ്ങളുടെ പ്രതിദിന വരുമാനം 375 രൂപയില്‍ താഴെയാണ്. നാലുകോടിയിലേറേ തൊഴിലില്ലാത്തവരുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണെന്ന് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ പറയുന്നു'-ദത്താത്തേയ ഹൊസബല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ മൊത്തം വരുമാനത്തിന്റെ അഞ്ചിലൊന്നും ഒരുശതമാനം വരുന്ന ആളുകളുടെ കയ്യിലാണെന്നും രാജ്യത്തിന്റെ പകുതി ജനങ്ങളുടെ കയ്യില്‍ ആകെ വരുമാനത്തിന്റെ പതിനൊന്ന് ശതമാനം മാത്രമേയുളളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരിയും രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും ദാരിദ്രത്തെക്കുറിച്ചും സംസാരിച്ചിരുന്നു. കോണ്‍ഗ്രസടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കുന്ന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്രവും വിലക്കയറ്റവും. അതിനിടെയാണ് ആര്‍ എസ് എസ് തലപ്പത്തുനിന്നുളള വിമര്‍ശനം.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More