മുഖ്യമന്ത്രിയാവുന്നതിലല്ല, ബിജെപിയെ പുറത്താക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- തേജസ്വി യാദവ്

പാറ്റ്‌ന: മുഖ്യമന്ത്രിയാകാന്‍ തനിക്ക് തിടുക്കമില്ലെന്ന് ആര്‍ ജെ ഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. തന്നെ പിന്തുണയ്ക്കുന്നവരുടെ പ്രസ്താവനകള്‍ അതിരുകടക്കുന്നുണ്ടെന്നും ആര്‍ ജെ ഡി നേതാക്കള്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതില്‍നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. അടുത്ത വര്‍ഷത്തോടെ തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രിയാകുമെന്ന് ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണം.

'എനിക്ക് വ്യക്തിപരമായ ആഗ്രഹങ്ങളോ തിടുക്കമോ ഒന്നുമില്ല. പിന്തുണയ്ക്കുന്നവര്‍ അതിരുകടക്കുകയാണ്. ഭാവിയില്‍ ആര് മുഖ്യമന്ത്രിയാകും എന്നത് നമ്മള്‍ ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമല്ല. ഫാസിസ്റ്റ് ശക്തിയായ ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ബിഹാറില്‍ നമ്മളത് ചെയ്തിട്ടുണ്ട്. ഇനി ദേശീയതലത്തിലും ബിജെപിയെ പുറത്താക്കണം'- തേജസ്വി യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2023-ല്‍ നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തും എന്നായിരുന്നു ജഗദാനന്ദ് സിംഗ് പറഞ്ഞത്. ജെ ഡി യുവും ആര്‍ ജെ ഡിയുവും തമ്മില്‍ വിളളലുണ്ടായതിന്റെ സൂചനയാണിതെന്ന തരത്തില്‍ ബിജെപി ജഗദാനന്ദിന്റെ പരാമര്‍ശത്തെ വളച്ചൊടിച്ചു. ഈ സാഹചര്യത്തിലാണ് തേജസ്വി പ്രതികരിച്ചത്. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More