പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും ഭയന്നാണ് രാജ്യത്തെ ജനങ്ങള്‍ ജീവിക്കുന്നത്- കപില്‍ സിബല്‍

ഡല്‍ഹി: അന്വേഷണ ഏജന്‍സികളെയും പൊലീസിനെയും ഭയന്നാണ് രാജ്യത്തെ ജനങ്ങള്‍ ജീവിക്കുന്നതെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. ലോകത്തെല്ലായിടത്തും മതം ആയുധമായി മാറിയെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥ മുഴുവന്‍ മലിനമായെന്നും അദ്ദേഹം പറഞ്ഞു. 'റിഫ്‌ളക്ഷന്‍സ്; ഇന്‍ റൈം ആന്‍ഡ് റിഥം' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. 

'ലോകമെമ്പാടും മതം ഇന്ന് ഒരു ആയുധമായി മാറി. മതത്തെ അങ്ങേയറ്റം രൂക്ഷമായ രീതിയില്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നത് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനുകാരണം പൊലീസും അവര്‍ക്കൊപ്പം തന്നെയാണ് എന്നതാണ്. അത്തരം പ്രസംഗങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുകയില്ല എന്നുമാത്രമല്ല വീണ്ടും അത്തരമൊരു പ്രസംഗം നടത്താന്‍ ധൈര്യപ്പെടും. നീതിന്യായവ്യവസ്ഥ മലിനമാക്കപ്പെട്ടു. ജനങ്ങള്‍ നിരന്തരം ഭീതിയിലാണ് കഴിയുന്നത്. ഇഡി, സി ബി ഐ, ഭരണകൂടം, പൊലീസ് എല്ലാവരെയും ജനങ്ങള്‍ക്ക് പേടിയാണ്. ആരിലും വിശ്വാസമില്ലാതായിരിക്കുന്നു'- കപില്‍ സിബല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'നീതി ലഭിക്കാനായി പാവപ്പെട്ട ജനങ്ങള്‍ എങ്ങോട്ടാണ് പോവുക? കോടതി വ്യവഹാരങ്ങള്‍ നടത്താന്‍ അവരുടെ കയ്യില്‍ പണമുണ്ടാവില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങള്‍ എങ്ങനെയാണ് സുപ്രീംകോടതിയെ സമീപിക്കുക? ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് കുടുംബപ്രശ്‌നങ്ങളുണ്ടാവും. ആരാണ് അതിനെല്ലാം പരിഹാരം കാണുക? ഈ വ്യവസ്ഥിതി പൂര്‍ണമായും മാറേണ്ടതുണ്ട്'- കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More