ദയവായി പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുത്; സിപിഎമ്മിനോട് കോണ്‍ഗ്രസ്

അഗര്‍ത്തല: തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിച്ച് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സിപിഎം ഇടവരുത്തതെന്ന് ത്രിപുരയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ സുദീപ് റോയ് ബര്‍മന്‍. ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഇരു ചേരികളില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് ബിജെപിയുടെ വളര്‍ച്ചക്ക് ഓക്സിജന്‍ നല്‍കുന്നതു പോലെയാകുമെന്നും എം എല്‍ എ പറഞ്ഞു. സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നീ പ്രത്യേയശാസ്ത്രത്തില്‍  വിശ്വസിക്കുന്ന സിപിഎമ്മിന് അതേ തത്വങ്ങളിൽ വിശ്വസിക്കുന്ന കോൺഗ്രസിനൊപ്പംചേരാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും സുദീപ് റോയ് ബര്‍മന്‍ ചോദിച്ചു. 

ബിജെപിയുടെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ മതേതര ശക്തികളോട് ഒന്നിച്ച് നില്‍ക്കാന്‍ സിപിഎം ആവശ്യപ്പെട്ടതിന് പിന്നലെയാണ് സുദ്ദീപ് റോയുടെ പ്രസ്താവന. നിങ്ങളുടെ പ്രവര്‍ത്തനം ഫാസിസ്റ്റ് പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്നതിനിടയാക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ഏകോപിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. ഈ ഘട്ടത്തില്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ ശ്രമിക്കണം. സിപിഎം, ബിജെപി, തൃണമുല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നായി 3000-ത്തില്‍ അധികം പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു - സുദ്ദീപ് റോയ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ സുദീപ് റോയ് ഈ വര്‍ഷം പാര്‍ട്ടിയിലേക്ക് മടങ്ങിവരികയായിരുന്നു. അഗര്‍ത്തല മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച  സുദീപ് റോയ് ത്രിപുര നിയമസഭയിലെ ഏക കോണ്‍ഗ്രസ് എം എല്‍ എയാണ്. 

Contact the author

National Desk

Recent Posts

Web Desk 23 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More