ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

ഡല്‍ഹി: ഭാരത്‌ ജോഡോ യാത്രയില്‍ ഹിജാബ് ആണിഞ്ഞ പെണ്‍കുട്ടിയുടെ കൈപിടിച്ച് രാഹുല്‍ ഗാന്ധി നടന്നതിനെ വിമര്‍ശിച്ച ബിജെപി ദേശിയ വക്താവ് സാമ്പിത് പാത്രക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണമെന്നും നിങ്ങളുടെ ചെറിയ മനസില്‍ നിന്നും ആ കുട്ടിയെ ഒഴിവാക്കി ഭാരത്‌ ജോഡോ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഭാരത്‌ ജോഡോ യാത്രയെന്ന പേരില്‍ മതപ്രീണനം നടത്തുകയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെച്ച് സാമ്പിത് പാത്ര ആരോപിച്ചത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം ഉയര്‍ന്നുവന്നത്.

'അവളൊരു കൊച്ചുകുട്ടിയാണ്. ഏതെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമാകാന്‍ അവള്‍ക്ക് പ്രായമായിട്ടില്ല. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആ കുട്ടിയെ ഉപയോഗിക്കരുത്. രാഹുല്‍ ഗാന്ധി വളരെ സ്നേഹത്തോടെയാണ് ആ കുട്ടിയോട് പെരുമാറുന്നത്. ബിജെപി ജനങ്ങളുടെ മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം. കോണ്‍ഗ്രസ് മതം അനുസരിച്ചല്ല ആളുകളെ ചേര്‍ത്തു പിടിക്കുന്നത്' - ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. ഈ മാസം 7-നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ജമ്മുകാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 19 ദിവസങ്ങളിലായി ഏഴു ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 450 കിലോമീറ്ററാണ് പിന്നിടുക. ഒക്ടോബര്‍ ഒന്നിന് ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കും.

Contact the author

National Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More