ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയടക്കം എട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്‌

പനാജി: ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയടക്കം എട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്‌. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെക്കെത്തുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണെന്നും ബിജെപി പറഞ്ഞ 8 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് അധികം വൈകാതെ തന്നെ ചേരുമെന്നും ഗോവ ബിജെപി അധ്യക്ഷന്‍ സദാനന്ദ് ഷേട്ട് തനവാഡെ പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലാബോയുമടക്കം 8 പേരാണ് ബിജെപിയില്‍ ചേരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 പേരാണ് കോണ്‍ഗ്രസില്‍ നിന്നും എം എല്‍ എ സ്ഥാനത്തേക്ക് വിജയിച്ചത്. മൂന്ന് എം എല്‍ എമാരാണ് കോണ്‍ഗ്രസില്‍ ബാക്കിയുള്ളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പണവും പദവികളും നല്‍കി പ്രലോഭിപ്പിച്ചും അന്വേഷണ ഏജന്‍സികളെ മുന്നില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയും ബിജെപി നേതാക്കളെ വിലക്കുവാങ്ങുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. 2017-ലെ തെരഞ്ഞെടുപ്പില്‍ 17 പേരെ വിജയിപ്പിച്ച് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ജയിച്ചു വന്നവര്‍ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് പോയതോടെ കോണ്‍ഗസിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

Contact the author

National Desk

Recent Posts

Web Desk 8 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More