'ബിജെപിക്കുമുന്നില്‍ തലകുനിക്കാന്‍ എന്നെക്കിട്ടില്ല'- രാഹുല്‍ ഗാന്ധി

നാഗര്‍കോവില്‍: ബിജെപിക്കുമുന്നില്‍ കൈകൂപ്പി നില്‍ക്കാന്‍ തന്നെക്കിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതികള്‍ പൊതുമധ്യത്തില്‍തന്നെ വിളിച്ചുപറയുമെന്നും ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രമല്ല, മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ തക്കല പുലിയൂര്‍കുറിച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേന്ദ്രം ഭരിക്കുന്ന ബിജെപി കേന്ദ്ര ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച് എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. ആ ഭീഷണിയില്‍ വീണ് ചിലര്‍ അവര്‍ക്കുമുന്നില്‍ കൈകൂപ്പി നിന്നേക്കാം. പക്ഷേ അങ്ങനെ നില്‍ക്കാന്‍ എന്നെക്കിട്ടില്ല. അനീതികള്‍ പൊതുജനമധ്യത്തില്‍ വിളിച്ചുപറയുക തന്നെ ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബഹുസ്വരതയ്‌ക്കൊപ്പമാണ്. ചോദ്യംചെയ്യാന്‍  അനുവദിക്കാത്ത ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാധ്യമങ്ങള്‍ പോലും പ്രതിപക്ഷത്തോടൊപ്പമില്ല. അവരും സമ്മര്‍ദ്ദത്തിലാണ്'-രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്താണ് ചെയ്യേണ്ടെന്ന് തനിക്കറിയാമെന്നും അക്കാര്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.' അധ്യക്ഷസ്ഥാനത്തേക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതോടെ ഞാന്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തത വരും. മത്സരിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം നിങ്ങള്‍ക്ക് എന്നോട് ചോദിക്കാം. ഉത്തരം ഞാന്‍ പറയും. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ നിങ്ങള്‍ കാത്തിരിക്കൂ'-രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 37 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More