പോക്സോ കേസ്; ലിംഗായത്ത് മഠാധിപതി പൊലീസ് കസ്റ്റഡിയിൽ

ബാംഗ്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ലിംഗായത്ത് മഠാധിപതി ശിവമൂർത്തി മുരുക ശരണരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല ബാല വികസന-സംരക്ഷണ യൂണിറ്റ് ഓഫിസർ ചന്ദ്രകുമാറാണ് ശിവമൂർത്തി മുരുക ശരണരുവയെക്കെതിരെ പരാതി നല്‍കിയത്. ലിംഗായത്ത് മഠം നടത്തുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് ശിവമൂർത്തി മുരുക ശരണരുവക്കെതിരായ പരാതി. രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്. ആശ്രമത്തിലെ വാർഡൻ ഉൾപ്പെടെ നാല് പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇത് രണ്ട് പെൺകുട്ടികളുടെ മാത്രം പ്രശ്നമല്ല. സ്ഥാപനത്തിലെ മറ്റ് പെൺകുട്ടികളും ശരീരകമായും മാനസികമായും ചൂഷണത്തിന് ഇരയാകുന്നുണ്ട്. വര്‍ഷങ്ങളായി ഈ സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഒടനടി സേവാ സമസ്തെ അധ്യക്ഷന്‍ പറഞ്ഞു. കുട്ടികള്‍ ഭയം കാരണം പീഡന വിവരം പുറത്തു പറയാതിരുന്നതാണ്. പരാതി പിന്‍വലിക്കാന്‍ ഞങ്ങള്‍ തയ്യാറാല്ല. ഭീഷണിക്കും സമ്മര്‍ദ്ദത്തിനും ഞങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ല. അവകാശങ്ങൾ സംരക്ഷിക്കേണ്ടത് മുഴുവൻ സമൂഹത്തിന്റെയും കടമയാണ്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍' - ഒടനടി സേവാ സമസ്തെ അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മഠാധിപതിക്കെതിരായ പീഡനക്കേസിൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. കര്‍ണാടക രാഷ്ട്രീയത്തിലെ നിര്‍ണായക വോട്ടാണ് ലിംഗായത്ത് വിഭാഗത്തിന്‍റേത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനവും ലിംഗായത്ത് വിഭാഗക്കാരാണ്.

Contact the author

National Desk

Recent Posts

Web Desk 11 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More