മോദിയെപ്പോലെ ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണവുമുണ്ടെന്ന് പിണറായി വിജയന്‍ തെളിയിച്ചു- എം കെ മുനീര്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എ. ഫര്‍സീന്‍ മുഹമ്മദിനെ കാപ്പ ചുമത്തി നാടുകടത്താനുളള നീക്കം ഭീരുത്വമാണെന്നും കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ജയിലിലടയ്ക്കുക എന്നത് പിണറായി സര്‍ക്കാരിന്റെ രീതിയാണെന്നും മുനീര്‍ പറഞ്ഞു. തനിക്കെതിരെ കൈ പൊക്കുന്നവര്‍ പിന്നീടൊരിക്കലും കൈ പൊക്കരുതെന്ന ധാര്‍ഷ്ട്യ മനോഭാവം വച്ചുപുലര്‍ത്തുകയാണ് മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരു ഫാസിസ്റ്റിന്റെ എല്ലാ ലക്ഷണങ്ങളും തനിക്കുമുണ്ടെന്ന് ഓരോ ദിവസവും പിണറായി വിജയന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും എം കെ മുനീര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എം കെ മുനീറിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

"ഒന്നിനൊന്നോട് സാദൃശ്യം ചൊന്നാലുപമയാമത്"

ഉപമയുടെ ലക്ഷണം അക്ഷരാർത്ഥത്തിൽ ഒന്നിച്ചിരിക്കുകയാണ് മോദിയിലും പിണറായി വിജയനിലും എന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു. മോദിയെപ്പോലൊരു ഫാഷിസ്റ്റിന്റെ എല്ലാ ലക്ഷണവും തനിക്കുമുണ്ട് എന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. തനിക്കെതിരെ പ്രതികരിക്കുന്നവർ പിന്നീടൊരിക്കലും കൈ പൊക്കരുത് എന്ന ധാർഷ്ട്യ മനോഭാവം വെച്ചു പുലർത്തുകയാണ് അദ്ദേഹം. യൂത്ത് കോൺഗ്രസ്‌ നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി നാടുകടത്താനുള്ള നീക്കം അത്യന്തം ഭീരുത്വമാണ് മുഖ്യമന്ത്രീ..!! രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാപ്പ പോലൊരു നിയമം ചുമത്തുന്ന കീഴ്‌വഴക്കം സൃഷ്ടിക്കാൻ ശ്രമിക്കരുത് എന്നെ പറയാനുള്ളൂ.

"കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ ജയിലിലടക്കുക" എന്നതാണ് പിണറായി പോലീസിന്റെ രീതി എന്നാണ് തോന്നുന്നത്. എ. കെ. ജി സെന്ററിൽ ബോംബിട്ടവനെ ഇത് വരെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചു ഗാന്ധിജിയുടെ ഫോട്ടോ തകർത്ത എസ്.എഫ്. ഐ ക്കാർക്കെതിരെ കേസ് എടുക്കുന്നതിനു പകരം രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസ് എടുക്കാൻ കാണിച്ച ആർജ്ജവം നാം അംഗീകരിക്കേണ്ടതാണ്. മോദിയുടെ പോലീസ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ പിണറായിയുടെ പോലീസ് രാഹുൽ ഗാന്ധിയുടെ സ്റ്റാഫുകളെയും അറസ്റ്റ് ചെയ്യുന്നു.

പിണറായി വിജയന്റെ രാഷ്ട്രീയം നടപ്പാക്കുന്ന പൊളിറ്റിക്കൽ ടൂൾ  ആയി പോലീസ് സേന മാറി എന്നത് അത്യന്തം വേദനയുണ്ടാക്കുന്നതാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 18 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More