ദേശീയ പതാകയെ തളളിപ്പറഞ്ഞവരാണ് ഇന്നത് ഉയർത്തുന്നത്- മുൻ ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: ദേശീയ പതാകയെ തളളിപ്പറഞ്ഞവരാണ് ഇന്ന് അതുയര്‍ത്തുന്നതെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ. ദേശീയ പതാകയെ തളളിപ്പറഞ്ഞവര്‍ ഇന്നത് ഉയര്‍ത്തുമ്പോള്‍ ഭരണഘടനയെക്കൂടി മാനിക്കാന്‍ തയാറാകണമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന സ്വാതന്ത്ര്യം പോലുമില്ലാതായിരിക്കുന്നെന്നും കെമാല്‍ പാഷ പറഞ്ഞു. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും രാജ്യത്തെ ജനങ്ങള്‍ക്ക് എന്ത് പറയണം, എന്ത് ചിന്തിക്കണം, എന്ത് കഴിക്കണം എന്നെല്ലാം സ്വയം തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യംപോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്‌ന് ഇന്നലെ തുടക്കമായി. രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ത്രിവര്‍ണ പതാകയുയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കേന്ദ്രമന്ത്രിമാരും രാഷ്ട്രീയപ്രവര്‍ത്തകരും സിനിമാ മേഖലയില്‍നിന്നുളളവരുമെല്ലാം ഇന്നലെ വീടുകളില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയിരുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഇരുപത് കോടി ദേശീയ പതാകകളാണ് ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വിതരണം ചെയ്തത്. 

Contact the author

Web Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More