ബിജെപിയെ ഇനിയും വളരാന്‍ അനുവദിച്ചാല്‍ ജനങ്ങള്‍ക്ക് വോട്ടവകാശം തന്നെ നഷ്ടമാകും- അഖിലേഷ് യാദവ്

ഡല്‍ഹി: ബിജെപിയെ ഇനിയും വളരാന്‍ അനുവദിച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വോട്ടവകാശം തന്നെ നഷ്ടമാകുമെന്ന് യുപി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്.  ബിജെപി രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'അയല്‍രാജ്യമായ ചൈനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ?, കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല്‍ റഷ്യ. അവിടെ തെരഞ്ഞെടുപ്പുണ്ടോ? പാക്കിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് അധികാരം നല്‍കുകയുമാണ് ചെയ്യുന്നത്. മ്യാന്‍മറില്‍ എന്തെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നതായി അറിയാമോ? അതുകൊണ്ട് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവര്‍ ഭരണഘടനയെതന്നെ ആക്രമിക്കുകയാണ്. ഇക്കൂട്ടര്‍ ശക്തരായാല്‍ നമ്മുടെ വോട്ടവകാശം നഷ്ടപ്പെടാം. ഇതിനെ നിങ്ങള്‍ തമാശയായി കാണരുത്'- അഖിലേഷ് യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ ഇന്ത്യ ഭരിക്കുന്നത് വ്യവസായികളുടെ സര്‍ക്കാരാണ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്നത് വ്യവസായം ചെയ്യാനാണ്. പിന്നീട് ബ്രിട്ടീഷുകാര്‍ ആ കമ്പനിയെതന്നെ സര്‍ക്കാരാക്കി മാറ്റി. ഇന്ന് ഇന്ത്യയുടെ സ്വത്ത് ബിജെപി വില്‍ക്കുകയാണ്. അവര്‍ രാജ്യത്തെ മുഴുവനായി വ്യവസായികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതുതുടര്‍ന്നാല്‍ നമ്മളെല്ലാം അവരുടെ അടിമകളായി മാറും'- അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 2 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More