ഇന്ത്യയില്‍ ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു- പി ചിദംബരം

ഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യത്തിന് ശ്വാസംമുട്ടുകയാണെന്ന് മുതിര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പാര്‍ലമെന്റ് പ്രവര്‍ത്തനരഹിതമായി എന്ന നിഗമനത്തിലേക്കാണ് താന്‍ എത്തിയിരിക്കുന്നതെന്നും ജനാധിപത്യ സ്ഥാപനങ്ങളെ പിടിച്ചടക്കുകയോ അടിച്ചമര്‍ത്തുകയോ ചെയ്തതാണ് ഇതിനുകാരണമെന്നും ചിദംബരം പറഞ്ഞു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനാധിപത്യമെന്ന പുറംതോട് ഇപ്പോഴും നമുക്കുണ്ടായിരിക്കാം. പക്ഷേ അതിന്റെ ഉളള് പൊളളയാണ്. വിലക്കയറ്റത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമുളള പൊതുജനങ്ങളുടെ ആശങ്കകളാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും ഉന്നയിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നവയാണ്. കറുപ്പ് വസ്ത്രം ധരിച്ചുളള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ രാമഭക്തന്മാരെ അപമാനിക്കുന്നത് എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. പ്രതിഷേധം നടത്താനുളള തിയതി നിശ്ചയിക്കുമ്പോള്‍ അത് രാമഭക്തന്മാരുമായി ബന്ധമുളള ദിവസമാണോ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. പക്ഷേ 2019-ലെ ഓഗസ്റ്റ് 5-നായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇക്കാര്യം ഞങ്ങളോര്‍ത്തിരുന്നു'-പി ചിദംബരം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ജിഎസ്ടി, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ക്കെതിരെയായിരുന്നു കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. കറുത്ത വസ്ത്രം ധരിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാരും നേതാക്കളും ഡല്‍ഹിയില്‍ പ്രതിഷേധിച്ചത്. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യാ ഹരിദാസ്, ജയ്‌റാം രമേശ് തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിരവധി നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തില്‍ കയറ്റിയത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം രാമഭക്തന്മാരെ അപമാനിക്കാനാണ് എന്ന തരത്തില്‍ ബിജെപി പ്രചാരണം നടത്തിയിരുന്നു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More