ബാഗുമായി വന്നു, ബാഗുമായാണ് പോകുന്നതും- വിലകൂടിയ ബാഗ് ഒളിപ്പിച്ചെന്ന വിവാദത്തില്‍ മഹുവ മൊയ്ത്ര

ഡല്‍ഹി: പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ചുളള ചര്‍ച്ചക്കിടെ വിലകൂടിയ ബാഗ് ഒളിപ്പിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. കക്കോലി ഘോഷ് ദസ്തിദാര്‍ എംപി വിലക്കയറ്റത്തിനെതിരെ സംസാരിക്കുന്നതിനിടെ മഹുവ സീറ്റിലിരുന്ന ബാഗ് എടുത്ത് താഴേക്ക് വയ്ക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനേവാലയാണ് ആരോപണമുന്നയിച്ചത്. ഇതിനുമറുപടിയായി '2019 മുതല്‍ ബാഗുമായാണ് വരുന്നത്. തിരിച്ചുപോകുന്നതും ബാഗുമായാണ്'-എന്നാണ് മഹുവ ട്വിറ്ററില്‍ കുറിച്ചത്. ഒരേ ബാഗുമായി പല സ്ഥലത്തുനില്‍ക്കുന്ന നിരവധി ചിത്രങ്ങളും മഹുവ പങ്കുവെച്ചു. 

'വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മഹുവ മൊയ്ത്ര തന്റെ വിലകൂടിയ ബാഗ് ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു. ഇത് കാപട്യത്തിന്റെ മുഖമാണ്. വാറ്റ് കുറയ്ക്കാന്‍ പോലും തയാറാകാത്ത, അഴിമതിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നത്'-എന്നായിരുന്നു ഷെഹ്‌സാദ് പൂനേവാല മഹുവയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലൂയിസ് വിട്ടന്‍ ബാഗാണ് മഹുവ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ മഹുവ മൊയ്ത്ര എന്ന ഹാഷ്ടാഗിനൊപ്പം ബിജെപി പ്രവര്‍ത്തകരും നേതാക്കളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. വിലക്കയറ്റത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന തൃണമൂല്‍ എംപി എങ്ങനെയാണ് ഇത്രയും വിലകൂടിയ ഹാന്‍ഡ്ബാഗ് ഉപയോഗിക്കുന്നതെന്നാണ് ബിജെപിയുടെ ചോദ്യം.

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More