ബീഫ് ഇറക്കുമതി പുനരാരംഭിക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് ഇന്ത്യ

ഡല്‍ഹി: ബീഫ് ഇറക്കുമതി പുനരാരംഭിക്കാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് ഇന്ത്യ. വ്യാപാരം നടക്കാത്തത് ഇരുരാജ്യങ്ങളിലേയും മാംസവ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയായി. അവരെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍നിന്ന് കരകയറ്റാനായി എത്രയുംവേഗം ബീഫ് ഇറക്കുമതി പുനരാരംഭിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ധാക്കയിലെ ഇന്ത്യന്‍ എംബസി ബംഗ്ലാദേശിലെ ഫിഷറീസ് കന്നുകാലി മന്ത്രാലയത്തിന് കത്തയച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക കന്നുകാലി കര്‍ഷകരെ സംരക്ഷിക്കുന്നതിനും ഗാര്‍ഹിക കന്നുകാലി മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമായാണ് ഇന്ത്യയില്‍നിന്നുളള ഫ്രോസണ്‍ ബീഫ് ഇറക്കുമതി ബംഗ്ലാദേശ് നിര്‍ത്തിയത്.

വാണിജ്യമന്ത്രാലയം 2022 ഏപ്രിലില്‍ പുറപ്പെടുവിച്ച 2021-2024 ഇറക്കുമതി നയം വിജ്ഞാപനമനുസരിച്ച്, ബീഫുള്‍പ്പെടെയുളള ഇറച്ചികള്‍ ഇറക്കുമതി ചെയ്യുന്നതിന് കന്നുകാലി വകുപ്പില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഇന്ത്യയില്‍നിന്നുളള കയറ്റുമതിക്കാരും ബംഗ്ലാദേശില്‍നിന്നുളള ഇറക്കുമതിക്കാരും കഴിഞ്ഞ രണ്ടുമാസമായി ആശങ്കയിലാണെന്ന് ഇന്ത്യ ബംഗ്ലാദേശിനയച്ച കത്തില്‍ പറയുന്നു. ഇറക്കുമതി നയത്തില്‍വന്ന മാറ്റം മൂലം കഴിഞ്ഞ കുറച്ചുമാസങ്ങളായി ബീഫ് കച്ചവടം തന്നെ നടന്നിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ഓള്‍ ഇന്ത്യന്‍ ബഫല്ലോ ആന്‍ഡ് ഷീപ്പ് മീറ്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും ബംഗ്ലാദേശ് മീറ്റ് ഇംപോട്ടേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷനും പ്രശ്‌നപരിഹാരത്തിനായി ബംഗ്ലാദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെക്കൂടാതെ ഫ്രാന്‍സ്, കൊറിയ, തായ്‌ലാന്‍ഡ്, ചൈന, എത്യോപ്യ, യുഎഇ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ബംഗ്ലാദേശ് ബീഫ് ഇറക്കുമതി ചെയ്യുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More