ഇനി ദേശീയ പതാക രാത്രിയും പറത്താം

ഡല്‍ഹി: ദേശീയ പതാക പകലും രാത്രിയും പറത്താന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഹര്‍ ഘര്‍ തിരംഗ (എല്ലാ വീടുകളിലും ത്രിവര്‍ണം) ക്യാംപെയ്ന്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതിനായി 2002-ലെ ഫ്‌ളാഗ് കോഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി ചെയ്തു. നേരത്തെ, ദേശീയ പതാക സൂര്യോദയത്തിനുശേഷം മാത്രം ഉയര്‍ത്തുകയും സൂര്യാസ്തമയത്തിനുമുന്‍പ് താഴ്ത്തി സുരക്ഷിതമായ സ്ഥലത്ത് വയ്ക്കുകയും വേണം എന്നായിരുന്നു നിയമം. എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് പൊതുജനങ്ങള്‍ക്ക് പൊതുസ്ഥലങ്ങളിലും വീടുകളിലും ദേശീയ പതാക രാത്രിയും പറത്താം. 

ദേശീയ പതാക കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതിയെന്നും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു. യന്ത്രനിര്‍മ്മിതമോ പോളിസ്റ്ററില്‍ നിര്‍മ്മിച്ചതോ ആയ പതാകകള്‍ക്കുളള വിലക്കും പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ, കൈ കൊണ്ട് തുന്നിയതോ, കോട്ടണ്‍, ഖാദി, സില്‍ക്ക് എന്നീ തുണികള്‍കൊണ്ടുളളതോ ആയ പതാകകള്‍ക്കുമാത്രമേ അനുമതിയുണ്ടായിരുന്നുളളു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More