ശിവസേനയുടെ ഔദ്യോഗിക ചിഹ്നം ആര്‍ക്കും വിട്ടുനല്‍കില്ല - ഉദ്ദവ് താക്കറെ

മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ആര്‍ക്കും വിട്ടുനല്‍കില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിമത നേതാവ് ഏകനാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപികരിച്ചിരുന്നു. ഇതിനു പിന്നാലെ ഉദ്ദവ് പക്ഷത്തിന് പാര്‍ട്ടി ചിഹ്നം നഷ്ടമാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട അഭ്യൂഹത്തിന് ഉദ്ദവ് താക്കറെ വ്യക്തവരുത്തിയത്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെട്ട്  ഏകനാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

'പാര്‍ട്ടിയുടെ ചിഹ്നവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ നമ്മളില്‍ നിന്നും ആര്‍ക്കും ശിവസേനയുടെ ചിഹ്നത്തെ എടുത്തുമാറ്റാന്‍ സാധിക്കില്ല. പുതിയ ചിഹ്നത്തെ കുറിച്ച് ആലോചിക്കേണ്ട ആവശ്യമില്ല. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ഇക്കാര്യം പറയുന്നത്. പണം കൊണ്ടും അധികാരം കൊണ്ടും പാര്‍ട്ടിയെ തകര്‍ക്കാന്‍ സാധിക്കില്ല. മഹാരാഷ്ട്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം. ആര്‍ക്കാണ് ജനപിന്തുണയെന്ന് അപ്പോള്‍ തെളിയിക്കും. എം എല്‍ എമാരും എം പിമാരും വിമത പക്ഷത്താണെങ്കിലും ജനങ്ങള്‍ യഥാര്‍ത്ഥ ശിവസേനക്ക് ഒപ്പമാണ്'-  ഉദ്ദവ് താക്കറെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടുമെന്ന് ശിവസേന നേതാവ് സഞ്ജയ്‌ റാവത്തും അടുത്തിടെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു . കൂറുമാറിയ വിമത എം എല്‍ എമാരോട് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വെറുപ്പാണെന്നും പണം ഉപയോഗിച്ചോ അധികാരം കൊണ്ടോ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് എന്‍സിപിയുടെ ദേശിയ അധ്യക്ഷന്‍ ശരത് പവാറും അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More