ജമ്മുവില്‍ പിടിയിലായ ഭീകരന്‍ ബിജെപിയുടെ മുന്‍ ഐടി സെല്‍ മേധാവിയെന്ന് റിപ്പോര്‍ട്ട്

ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ ബിജെപിയുടെ മുന്‍ ഐടി സെല്‍ മേധാവിയെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷ മോര്‍ച്ചയുടെ ഐടി സെല്‍ തലവനും സോഷ്യല്‍ മീഡിയാ ഇന്‍ ചാര്‍ജുമായിരുന്നു പിടിയിലായ താലിബ് ഹുസൈന്‍ ഷാ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രാവിലെയാണ് താലിബിനെയും കൂട്ടാളിയേയും നാട്ടുകാര്‍ ജമ്മുവിലെ റിയാസിയില്‍ നിന്ന് പിടികൂടിയത്. ഗ്രനേഡുകളടക്കമുളള സ്‌ഫോടക വസ്തുക്കളും എ കെ റൈഫിളുകള്‍ അടക്കമുളള ആയുധങ്ങളും ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

രജൗരി സ്വദേശിയായ താലിബ് ഹുസൈന്‍ കഴിഞ്ഞ മെയ് 9-നാണ് ബിജെപിയുടെ ജമ്മുവിലെ ഐടി സെല്‍-സോഷ്യല്‍ മീഡിയാ ഇന്‍ ചാര്‍ജായി ചുമതലയേറ്റത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇയാള്‍ക്ക് ചുമതല നല്‍കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. താലിബിനെ നിയമിച്ചുകൊണ്ടുളള ജമ്മു കശ്മീര്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ വാര്‍ത്താകുറിപ്പും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുളള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഓണ്‍ലൈനായാണ് ഇയാള്‍ ബിജെപിയുടെ അംഗത്വം സ്വീകരിച്ചതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം. ഓണ്‍ലൈനായി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നവരുടെ പശ്ചാത്തലം അറിയാന്‍ സാധിക്കില്ലെന്നും പാര്‍ട്ടിക്കകത്ത് കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താനുളള പുതിയ രീതിയാണിതെന്നും ബിജെപി വക്താവ് ആര്‍ എസ് പഥാനിയ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഉദയ്പൂരില്‍ പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.പ്രതികള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തായത്. അതിനുപിന്നാലെയാണ് ജമ്മുവില്‍ പിടികൂടിയ ഭീകരരുടെ ബിജെപി ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More