മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജി വെച്ചതിനുപിന്നാലെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപി. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഇന്ന് ഗവർണറെ കണ്ടേക്കും. വിമത എം എൽ എമാരുടെ പിന്തുണാ കത്ത് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാവികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടിയായി തുടരും. ഇന്നലെ വൈകുന്നേരമാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെ രാജി വെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ശിവസേനയിലെ വിമത എം എല്‍ എമാരോട് ദേവേന്ദ്ര ഫഡ്നവിസിന്റെ സത്യപ്രതിജ്ഞക്ക് എത്തിയാല്‍ മതിയെന്നാണ് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ ഗുവാഹത്തിയിൽ നിന്നും വിമത എം എൽ എമാർ ഗോവയിലെത്തിയിരുന്നു. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പിനായി മുംബൈയിൽ എത്താനായിരുന്നു വിമത എം എല്‍ എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഉദ്ദവ് താക്കറെ രാജിവെച്ച സാഹചര്യത്തിലാണ് സത്യപ്രതിജ്ഞക്ക് എത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.