ത്രിപുരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ സിറ്റിംഗ് സീറ്റില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ്

അഗര്‍ത്തല: ത്രിപുരയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അഗര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുദീപ് റോയ് ബര്‍മന്‍  3202 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി അശോക്‌ സിന്‍ഹയെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് ബിജെപിക്കാരനായിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ആദ്യം കോണ്‍ഗ്രസിലായിരുന്ന സുദീപ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുളള മന്ത്രിസഭയില്‍ അംഗമായിരുന്നു. തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ചേര്‍ന്ന സുദീപ് എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് അഗര്‍ത്തലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

ത്രിപുരയില്‍ നാലിടത്താണ് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. സിപിഎമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടമായി. ബിജെപിയാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ജുബരാജ്‌നഗറില്‍ വിജയിച്ചത്. ജുബരാജ് നഗറില്‍ സിപിഎം എംഎല്‍എയുടെ മരണത്തെത്തുടര്‍ന്നും അഗര്‍ത്തല, സുര്‍മ, ടൗണ്‍ ബര്‍ദൗലി എന്നീ മണ്ഡലങ്ങളില്‍ ബിജെപി എം എല്‍ എമാര്‍ രാജിവെച്ച് കോണ്‍ഗ്രസിലും തൃണമൂല്‍ കോണ്‍ഗ്രസിലും ചേര്‍ന്നതോടെയുമാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\

മുന്‍ മുഖ്യമന്ത്രി മാണിക് സാഹ ടൗണ്‍ ബര്‍ദൗലി മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആശിഷ് കുമാര്‍ സാഹയെ 6104 വോട്ടുകള്‍ക്കാണ് മാണിക് സാഹ പരാജയപ്പെടുത്തിയത്. 2018-ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ആശിഷ് കുമാര്‍ സാഹ വിജയിച്ച മണ്ഡലമാണിത്. ഇയാള്‍ പിന്നീട് ബിജെപി വിട്ട് എം എംഎ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More