പൗരൻമാർക്കെതിരെ കള്ളക്കേസ് കൊടുത്ത നാണം കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ - കെ സുധാകരന്‍

സ്വന്തം സംസ്ഥാനത്തെ പൗരൻമാർക്കെതിരെ  കള്ളക്കേസ് കൊടുത്ത നാണവും മാനവും കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പ്രതിഷേധം എന്ന് കേട്ടാലുടൻ ഭയന്നുവിറച്ച് ഹൃദയസ്തംഭനം വന്ന് കൊല്ലപ്പെട്ടേക്കാവുന്ന ഭീരുവായാണ് സിപിഎം ഇപ്പോൾ പിണറായി വിജയനെ കാണുന്നത്. ജനങ്ങളെ ഭയന്ന് പോലീസ് ബന്തവസ്സിൽ നെട്ടോട്ടമോടുന്ന മുഖ്യമന്ത്രി അത് ശരിവെക്കുന്നുമുണ്ട് - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

"സ്വന്തം സംസ്ഥാനത്തെ പൗരൻമാർക്കെതിരെ  കള്ളക്കേസ് കൊടുത്ത നാണവും മാനവും കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ". ഫർസീൻ മജീദും നവീനും സുജിത് നാരായണനും കോൺഗ്രസ്സിൻ്റെ ഉശിരൻ പോരാളികളാണ്. വിമാനത്തിലെ പ്രതിഷേധത്തിലൂടെ കേരള മുഖ്യൻ കള്ളനാണെന്ന സത്യം ദേശീയ തലത്തിൽ ചർച്ചയാക്കാൻ അവർക്ക് കഴിഞ്ഞു. രണ്ടു തവണ പ്രതിഷേധം എന്ന് വിളിച്ചു പറഞ്ഞതിനാണ് ഫർസീനെയും നവീനെയും സുജിതിനെയും വധശ്രമക്കേസിൽ കുടുക്കിയത്.  പ്രതിഷേധം എന്ന് കേട്ടാലുടൻ  ഭയന്നുവിറച്ച് ഹൃദയസ്തംഭനം വന്ന് കൊല്ലപ്പെട്ടേക്കാവുന്ന ഭീരുവായാണ് സിപിഎം ഇപ്പോൾ പിണറായി വിജയനെ കാണുന്നത്.  ജനങ്ങളെ ഭയന്ന് പോലീസ് ബന്തവസ്സിൽ നെട്ടോട്ടമോടുന്ന മുഖ്യമന്ത്രി അത് ശരിവെക്കുന്നുമുണ്ട്.

ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച ഫർസീൻ്റെ ജോലി കളയുന്ന ജീർണ്ണിച്ച രാഷ്ട്രീയത്തിലേക്കും സിപിഎം അധ:പതിച്ചു. മുഖ്യമന്ത്രി തന്നെ  കള്ളക്കേസ് കൊടുക്കുന്ന സംസ്ഥാനമായി കേരളം മാറി. വ്യാജ തെളിവുകൾ ഉണ്ടാക്കി സമര ഭടൻമാരെ ജയിലിൽ  കിടത്തിയേക്കാമെന്ന വ്യാമോഹത്തിന് വിലങ്ങുതടിയായത് കെപിസിസിയുടെ ലീഗൽ എയ്ഡ് കമ്മറ്റി ആണ്. സകല വ്യാജ തെളിവുകളും ഉണ്ടാക്കി സർക്കാർ വാദിച്ചിട്ടും കോൺഗ്രസ്സിൻ്റെ അഭിഭാഷകർക്ക് മുമ്പിൽ പിടിച്ചു നിൽക്കാനായില്ല. സുജിതിന് മുൻകൂർ ജാമ്യവും ഫർസീനും നവീനും ജാമ്യവും നേടിയെടുത്തു.

നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങളുടെ പ്രവർത്തകരെ സംരക്ഷിക്കാനുള്ള കരുത്ത് കോൺഗ്രസ്സിനുണ്ടെന്ന് ഒരിക്കൽ കൂടി സിപിഎമ്മിനെ ഓർമപ്പെടുത്തുന്നു. ഫർസീനും നവീനും സുജിത്തിനും അവർക്ക് ജാമ്യം നേടിയെടുത്ത കെപിസിസി ലീഗൽ എയ്ഡ് കമ്മറ്റിയിലെ മുഴുവൻ അഭിഭാഷകർക്കും സ്നേഹാഭിവാദ്യങ്ങൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More