ഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ കൈയ്യേറ്റം ചെയ്ത പൊലീസ് നടപടിക്കെതിരെ രാജ്യസഭാധ്യക്ഷന് പരാതി നല്‍കുമെന്ന് എ.എം.റഹീം എം പി. ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് വിചാരിക്കേണ്ടന്നും ഇടതുസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുമെന്നും റഹിം മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കം ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത് 10 മണിക്കൂറിന് ശേഷമാണ് പ്രതിയല്ലെന്നും പറഞ്ഞു വിട്ടയച്ചത്. എം പിക്ക് കിട്ടേണ്ട ഒരു പരിഗണനയും തനിക്ക് ലഭിച്ചില്ലെന്നും റഹിം കൂട്ടിച്ചേര്‍ത്തു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ എടുത്ത റഹീമിനെ ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹി പൊലീസ് വിട്ടയച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സി.പിഎം എം.പിമാര്‍ രാജ്യസഭാ അധ്യക്ഷന്‍ പരാതി നല്‍കിയിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ജന്ദര്‍ മന്ദറില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിയുള്പ്പെടെയുളളവരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. എ എ റഹീമും ഡി വൈ എഫ് ഐയുടെ വനിതാ നേതാക്കളുമുള്പ്പെടെയുളളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.