ബിജെപിക്ക് നിയമനിര്‍മ്മാണസഭകളില്‍ ഒറ്റ മുസ്ലീം പ്രതിനിധി പോലും ഇല്ല, പക്ഷേ അവര്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു- മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: പ്രവാചക നിന്ദ വിവാദത്തില്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന ബിജെപിയുടെ വിശദീകരണം വന്നതിനുപിന്നാലെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. നിലവിലെ അംഗങ്ങളുടെ കാലാവധി കഴിയുന്നതോടെ ബിജെപിക്ക് രാജ്യസഭയിലോ ലോക്‌സഭയിലോ ഒരു മുസ്ലീം അംഗം പോലുമുണ്ടാകില്ലെന്ന ദി വയറിന്റെ റിപ്പോര്‍ട്ട് പങ്കുവെച്ചാണ് മഹുവയുടെ പരിഹാസം. 

'ദി വയറിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ട് പ്രകാരം ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് മുസ്ലീം എംപിമാരുണ്ടാവില്ല. കൂടാതെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു മുസ്ലീം എം എല്‍ എ പോലുമില്ല. 200 മില്ല്യണ്‍ ജനങ്ങള്‍. ജനസംഖ്യയുടെ പതിനഞ്ച് ശതമാനം. ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ അവര്‍ക്ക് പ്രാതിനിധ്യമില്ല. സത്യമായും 'ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു' '- മഹുവാ മൊയ്ത്ര ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, എം ജെ അക്ബര്‍, സയിദ് സഫര്‍ ഇസ്ലാം എന്നിവരാണ് നിലവില്‍ ബിജെപി അംഗങ്ങളായി രാജ്യസഭയിലുളളത്.  നഖ്‌വിയുടെ കാലാവധി ജൂലൈ ഏഴിനും എം ജെ അക്ബറിന്റെ ജൂണ്‍ 29-നും സഫര്‍ ഇസ്ലാമിന്റെ ജൂലൈ നാലിനും കഴിയും. ഇതോടെ മുസ്ലീം സമുദായത്തില്‍നിന്നുളള ബിജെപി അംഗങ്ങള്‍ സഭയിലില്ലാതാവും. നിലവില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ബിജെപി മുസ്ലീം സമുദായാംഗങ്ങളെ നിര്‍ത്തിയിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More