ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ രാധാകൃഷ്ണനെ സഭയിലെ സന്ദര്‍ശന ഗാലറിയിലിരുത്താം; ശോഭാ സുരേന്ദ്രനെ പരിഹസിച്ച് പി വി അന്‍വര്‍

തൃക്കാക്കയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനെ കേരളാ നിയമസഭയിലെത്തിക്കുമെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് പി വി അന്‍വര്‍ എം എല്‍ എ.  നിശ്ചിത ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ നിയമസഭ സന്ദര്‍ശക ഗാലറിയിലേക്കുളള വിസിറ്റേഴ്‌സ് പാസ്  ലഭ്യമാകും എന്നാണ് പി വി അന്‍വര്‍ പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അന്‍വറിന്റെ പരിഹാസം.

പി വി അന്‍വറിന്റെ കുറിപ്പ്‌

ജൂൺ മൂന്നാം തീയതി എറണാകുളത്ത്‌ നിന്ന് നിയമസഭയിലേക്ക്‌ എത്തുന്നവരുടെയും എത്തിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്‌..

തിരുവനന്തപുരത്തേക്കുള്ള ജൻ ശതാബ്ദി എക്സ്‌പ്രസ്സ്‌ ജൂൺ മൂന്നാം തീയതിയും രാവിലെ കൃത്യം 9:43-ന് തന്നെ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും. ഏതാണ്ട്‌ 2:10-ന് ട്രിവാൻഡ്രം സെന്റ്രൽ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ നിന്ന് നേരേ സ്റ്റേഷന്റെ മുന്നിൽ എത്തിയാൽ ഓട്ടോസ്റ്റാന്റ്‌ ഉണ്ട്‌. നിയമസഭയിലേക്ക്‌ പോകണം എന്ന് അവിടുത്തെ സിറ്റി ട്രാഫിക്ക്‌ പോലീസിന്റെ ബുക്കിംഗ്‌ കൗണ്ടറിൽ പറഞ്ഞ്‌,രണ്ട്‌ രൂപ്‌ നൽകി ടോക്കൺ എടുത്ത്‌ നേരേ മുൻപിൽ കിടക്കുന്ന ഓട്ടോയിൽ കയറുക. നിയമസഭ വരെ എത്താൻ 60 രൂപയാണ് ചാർജ്ജ്‌. ഗേറ്റിന്റെ മുന്നിൽ ഇറങ്ങിയാൽ നിയമസഭ കാണാം.!!

വലത്‌ വശത്തുള്ള ഗേറ്റ്‌ വഴി ഉള്ളിൽ കടന്നാൽ വിസിറ്റേഴ്സ്‌ ഹെൽപ്‌ സെന്ററിൽ എത്താം. നിശ്ചിത ഫോറം പൂരിപ്പിച്ച്‌ നൽകിയാൽ നിയമസഭ സന്ദർശ്ശക ഗ്യാലറിയിലേക്കുള്ള വിസിറ്റേഴ്സ്‌ പാസ്സ്‌ ലഭ്യമാകും..

താങ്ക്യൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More