ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍

കൊച്ചി: എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാളെ പൊലീസിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ ലത്തീഫ് കോയമ്പത്തൂരിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

തെരഞ്ഞെടുപ്പില്‍ വികസനം മുന്‍ നിര്‍ത്തിയാണ് എല്‍ ഡി എഫ് പ്രചരണം ആരംഭിച്ചതെങ്കിലും പിന്നീട് ആരോപണ പ്രത്യാരോപണങ്ങളിലാണ് ഇരു മുന്നണികളും ശ്രദ്ധ പതിപ്പിച്ചത്. എന്നാല്‍ ജോ ജോസഫിന്‍റെ വ്യാജ വീഡിയോക്കെതിരെ ഭാര്യ ദയ പാസ്ക്കല്‍ രംഗത്തെത്തിയതും കേസില്‍ അറസ്റ്റിലായതെല്ലാം പാര്‍ട്ടി അനുഭാവികളായതും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈ വിഷയത്തെ പ്രതിരോധിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്ങാണ് രേഖ പ്പെടുത്തിയിരിക്കുന്നത്. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്. എല്‍ ഡി എഫിന് അനുകൂലമാകും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്ന് സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ദിനം മുതല്‍ ജനങ്ങളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വോട്ടിലും അതുണ്ടാകുമെന്നും യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസും പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More