മറക്കരുത്. ലൈംഗിക തൊഴിലാളികള്‍ക്കും അന്തസ്സുണ്ട്- കെ ടി കുഞ്ഞിക്കണ്ണൻ

ലൈംഗിക തൊഴിലാളികൾക്ക് മറ്റേതൊരു തൊഴിൽ മേഖലയിലും എന്നപോലെ നിയമപരമായ അവകാശങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന സുപ്രീംകോടതി വിധി വിവാദപരമായി ചർച്ച ചെയ്യപ്പെടുകയാണെല്ലോ. ലൈംഗികതയുടെ ധാർമികവും നൈതികവുമായ പ്രശ്നങ്ങൾക്കും ഉൽക്കണ്ഠകൾക്കുമപ്പുറം ലൈംഗിക തൊഴിലാളികളായി ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ ജീവിതാവകാശങ്ങളിലാണ് സുപ്രീംകോടതി വിധി പ്രസക്തമായ ഇടപ്പെടലുകൾ നടത്തിയിരിക്കുന്നത്. മറ്റ് ജോലികളിലെന്നപോലെ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർക്കും മറ്റ് ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്നാണ് സുപ്രീംകോടതി ഓർമ്മിപ്പിച്ചത്.

പ്രായപൂർത്തിയായ ലൈംഗിക തൊഴിലാളി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതാണെന്ന് വ്യക്തമായാൽ പൊലീസ് ക്രിമിനൽ നടപടികൾ സ്വീകരിക്കരുതെന്നാണ് മൂന്നംഗ ബെഞ്ചിൻ്റെ ഉത്തരവ്. ഏത് തൊഴിലിൽ ഏർപ്പെടുന്നവരുടെയും ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവുമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, പെൺവാണിഭ കേന്ദ്രങ്ങൾ നടത്തുന്നത് നിയവിരുദ്ധമാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

മുതലാളിത്തത്തിന് കീഴിൽ സ്വന്തം ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യരാണ് ലൈംഗിക തൊഴിലാളികൾ. നിയോലിബറൽ മുതലാളിത്തമാണ് ലൈംഗികതയെ തൊഴിലും വ്യവസായവുമായി അധ:പതിപ്പിച്ചതെന്നൊന്നും മനസിലാക്കാതെ ഈ വിധിക്കെതിരെ ധാർമ്മിക രോഷം കൊള്ളുന്നവർ ലൈംഗിക തൊഴിലാളികൾക്കും മനഷ്യാവകാശങ്ങൾ ഉണ്ടെന്ന് ചിന്തിക്കാൻ കഴിയാത്ത യാഥാസ്ഥിതികത്വത്തിൻ്റെ ചിതൽപുറ്റുകളിൽ കഴിയുന്നവരാണ്...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More