അമ്മയുടെ അനുഗ്രഹവും മനോധൈര്യവും എന്റെ കാലുകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കി- കെ സുധാകരന്‍

മാതൃദിനത്തില്‍ അമ്മമാര്‍ക്ക് ആശംസകളുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഒരുകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനത്തിനായി വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ ഉമ്മറത്തുനിന്ന് അമ്മ തന്നെ നോക്കിനില്‍ക്കുമായിരുന്നുവെന്നും തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത ആ യാത്രകളില്‍ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും താന്‍ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറയുന്നു. സങ്കടം പറയുമ്പോഴും അമ്മ തന്നെ അനുഗ്രഹിച്ചിട്ടേ ഉളളു എന്നും അമ്മയുടെ അനുഗ്രഹവും മനോധൈര്യവും തന്റെ കാലുകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കിയിട്ടുണ്ടെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്റെ കുറിപ്പ്

എൻ്റെ അമ്മ...

ഒരു കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ഉമ്മറത്ത് അമ്മ എന്നെ നോക്കി നിൽക്കുമായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളിൽ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.

ഞാനും എൻ്റെ സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിൻമാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എൻ്റെ അമ്മയ്ക്ക് എന്നേക്കാൾ നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സങ്കടം പറയുമ്പോഴും അമ്മ എന്നെ അനുഗ്രഹിച്ചിട്ടേയുള്ളു. ആ അമ്മയുടെ അനുഗ്രഹവും മനോധൈര്യവും എൻ്റെ കാലുകൾക്ക് കൂടുതൽ കരുത്ത് നൽകിയിട്ടുണ്ട്.

അമ്മമാർ ഉള്ളിടത്തോളം കാലം എത്ര മുതിർന്നാലും നമ്മൾ ഒരു ചെറിയ കുട്ടി തന്നെയാണ്. അവർ ഇല്ലാതാകുമ്പോൾ, ആ വാത്സല്യം നഷ്ടമാകുമ്പോൾ ജീവിതത്തിൽ നികത്താനാകാത്ത ശൂന്യതയുണ്ടാകും.

എല്ലുമുറിയുന്ന വേദന സഹിച്ച് നമുക്ക് ജന്മം നൽകി, പട്ടിണിയിലും കഷ്ടപ്പാടുകളിലും വരെ മക്കളെ നിറവയറൂട്ടിയ, പ്രതിസന്ധികളിൽ പൊരുതാൻ പഠിപ്പിച്ച  ലോകത്തിലെ എല്ലാ അമ്മമാരോടും ആദരവ്, മാതൃദിനാശംസകൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More