വരത്തരെന്ന വാക്കില്ല സാര്‍വ്വദേശീയ ഗാനം പാടുന്നവരുടെ ശബ്ദകോശത്തില്‍ - ഡോ ആസാദ്

വരത്തരെന്ന വാക്ക് 

വ്യാജദേശീയതയുടെ ഉത്പ്പന്നം.

-----------------------------------

അര്‍ജന്റീനയില്‍ ജനിച്ച ഗുവേരയ്ക്ക് ക്യൂബയില്‍ എന്താണ് കാര്യം? ക്യൂബന്‍ വിപ്ലവം നയിച്ച ചെ സഖാവിന് ബൊളീവിയയിലെന്താണ് കാര്യം?ഓരോ ജനതയുടെയും പ്രശ്നങ്ങള്‍ അവര്‍ മാത്രമായി നേരിടണം. എം എന്‍ റോയിക്ക് മെക്സിക്കോയിലെന്ത്? ചമ്പാരനില്‍ ഗാന്ധിജിക്കെന്ത്? അമരാവതിയില്‍ എ കെ ജിക്കെന്ത്? വര്‍ളിയില്‍ ഗോദാവരിക്കും നര്‍മ്മദയില്‍ മേധാപട്ക്കര്‍ക്കും എന്താണ് കാര്യം? കര്‍ഷകസമരത്തില്‍ വിജുകൃഷ്ണനും കൃഷ്ണപ്രസാദിനും എന്താണ് കാര്യം? സൈലന്റ് വാലിയില്‍ സുഗതകുമാരിക്കും മതികെട്ടാനില്‍ വിഎസ്സിനുമെന്ത്?

മഹത്തായ ഭാരതത്തില്‍ മഹാത്മജിക്കും മാര്‍ക്സിനും എന്തുകാര്യമെന്നു സംഘപരിവാര്‍ ചോദിച്ചതേയുള്ളു. വ്യാജദേശീയതയുടെ കൂലിപ്പടയിളകി. വരത്തര്‍ വിളയാടേണ്ടെന്ന് പാര്‍ട്ടിക്കാര്‍ ഭരണമുള്ളിടത്ത് ആട്ടിയോടിച്ചു തുടങ്ങി. നാട്ടുകാര്‍ക്കില്ലാത്ത ദണ്ണം നിങ്ങള്‍ക്ക് എന്തിനാണെന്നാണ് പാര്‍ട്ടിക്കാരുടെ ചോദ്യം. വടക്കന്‍ ജന്മിമാരുടെ കൂലിപ്പട കൃഷ്ണപ്പിള്ളയോടു ചോദിച്ച അതേ ചോദ്യം. കയ്യൂര്‍ സഖാക്കള്‍ പി സി ജോഷിക്കും ഘാട്ടെക്കും കൃഷ്ണപിള്ളക്കും മഹത്തായ പാര്‍ട്ടിക്കും വേണ്ടി മറുപടി പറഞ്ഞു.

ആ മറുപടി മറന്നുപോയവര്‍ വരത്തരെ ആട്ടിയോടിച്ചുകൊണ്ടിരിക്കും. സംഘപരിവാര പദാവലിയില്‍ പങ്കുചേര്‍ന്നുകൊണ്ടിരിക്കും. അവരുടെ പത്രങ്ങളതാഘോഷിക്കും. അവരുടെ കൂലിപ്പടയും ഭിക്ഷാംദേഹികളും വരത്തരെ നേരിട്ടു കൂറു കാട്ടും. സമരങ്ങള്‍ പൊളിക്കാന്‍ വാനരസംഘങ്ങള്‍ വഴിമരങ്ങളില്‍ തലകീഴായി ആടി നില്‍ക്കും. വരത്തരെന്ന വാക്കില്ല സാര്‍വ്വദേശീയ ഗാനം പാടുന്നവരുടെ ശബ്ദകോശത്തില്‍. ലോകമെങ്ങുമുള്ള മര്‍ദ്ദിതരേ ഒന്നിക്കുവിന്‍ എന്ന് ആഹ്വാനമേകുന്ന മാനിഫെസ്റ്റോയില്‍. 

മാര്‍ക്സ് ഞങ്ങള്‍ക്കു വരത്തനല്ല ഞങ്ങളുടെ ഹൃദയത്തില്‍ പാര്‍ക്കുന്നവന്‍. മര്‍ദ്ദിതരാരും ഞങ്ങള്‍ക്കു വരത്തരല്ല ഞങ്ങളുടെ ഞങ്ങളായ സഹോദരങ്ങള്‍. വരത്തരെന്ന ആക്ഷേപ വാക്ക് ശ്മശാനത്തിലെറിയപ്പെടുംവരെ ഞങ്ങള്‍ കലഹിച്ചുകൊണ്ടിരിക്കും. കാരണം, അതു വ്യാജദേശീയതക്കെതിരായ സമരംകൂടിയാകുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More