കൊവിഡ്‌ ഇളവ് ലഭിച്ച തടവുകാര്‍ ജയിലിലേക്ക് പോകണം- സുപ്രീം കോടതി

ഡല്‍ഹി: ജയിലുകളില്‍ കൊവിഡ്‌ വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ശിക്ഷയില്‍ ഇളവ് ലഭിച്ച് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധമായ കോടതി ഉത്തരവ് ഏപ്രില്‍ 29 (വെള്ളിയാഴ്ച്ച) പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, എല്‍ നാഗേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ കൊവിഡ്‌ ഭീഷണി നിലനില്‍ക്കുന്നില്ല- പരോള്‍ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന  പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.     

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ്‌ വ്യാപനം മൂലം പരോള്‍ ലഭിച്ച തടവുകാര്‍ ആവശ്യാനുസരണം ആസ്വദിച്ചിട്ടുണ്ടെന്നും ഇനി ജയിലിലേക്ക് മടങ്ങാന്‍ തയാറാകണമെന്നും കോടതി പറഞ്ഞു. പരോള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ കെ സി രാമചന്ദ്രന്‍, മുഹമ്മദ്‌ ഷാഫി, ടി കെ രജീഷ് എന്നിവരടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More