കൊലയാളി സംഘങ്ങളുടെ നേതാക്കൻമാരെ വിളിച്ച് ചോദ്യം ചെയ്യാൻ പിണറായിക്ക് മുട്ട് വിറയ്ക്കും - വി ഡി സതീശന്‍

കൊലയാളി സംഘങ്ങളുടെ നേതാക്കൻമാരെ വിളിച്ച് ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്രമം ചെറുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജി വെച്ച് പുറത്ത് പോകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂരിപക്ഷ വർഗീയ വാദികൾക്കും ന്യൂനപക്ഷ വർഗീയ വാദികൾക്കും സി.പി.എമ്മിനുമാണ് കേരളത്തില്‍ സ്വന്തമായി തീറ്റിപോറ്റുന്ന കൊലയാളി സംഘങ്ങളുള്ളതെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഞങ്ങൾ ഒരു പോലെ എതിർക്കും. ഒരു കാരണവശാലും വർഗീയതയുമായി സന്ധിയില്ല. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയ ശക്തികളുമായി തിരഞ്ഞെടുപ്പ് കാലത്ത് അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കിയതിനാൽ സർക്കാരിന് ഇവർക്കെതിരെ കർക്കശ്യമുള്ള നിലപാട് എടുക്കാനാകില്ല. കേരളത്തിൽ മൂന്ന് കൂട്ടർക്കാണ് സ്വന്തമായി തീറ്റിപോറ്റുന്ന കൊലയാളി സംഘങ്ങൾ ഉള്ളത്. ഭൂരിപക്ഷ വർഗീയ വാദികൾക്കും ന്യൂനപക്ഷ വർഗീയ വാദികൾക്കും പിന്നെ സി.പി.എമ്മിനും. 

വർഗീയതയുടെ പേരിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് സി.പി.എം. എത്ര വോട്ട് നഷ്ട്ടപെട്ടാലും വർഗീയവാദികളുമായി സന്ധിചെയ്ത് കേരളത്തെ തകർക്കാൻ UDF കൂട്ടുനിൽക്കില്ല. കൊലയാളി സംഘങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കൻമാരെ വിളിച്ച് ചോദ്യം ചെയ്യാൻ പിണറായിക്ക് മുട്ട് വിറയ്ക്കും. വർഗീയ കൊലപാതകങ്ങൾ തടയാൻ പോലീസിനെ കൊണ്ട് കഴിയുന്നില്ലെങ്കിൽ രാജി വച്ച് ഇറങ്ങി പോകണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 5 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 5 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 5 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 6 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 6 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More