അസം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഉൾഫ ഏറ്റെടുത്തു

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ അസമിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഉൾഫ ഏറ്റെടുത്തു. മ്യാൻമാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉൾഫാ നേതാവ് പരേഷ് ബറുവയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തങ്ങളുടെ മണ്ണിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചതിൽ  പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഉൾഫ നേതാവ് പറഞ്ഞു. റിപ്പബ്ലിക്ക് ദിനം ബഹിഷ്കരിക്കാനും പൊതുപണിമുടക്ക് നടത്താനും ഉൾഫ ആ​ഹ്വാനം ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ അസമിൽ 4 സ്ഥലങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. ​ദിബ്രു​ഗഡ് , സൊനാരി, ദുലിയാജൻ എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്.  ദിബ്രു​ഗഡ് ജില്ലയിൽ ​ഗ്രഹം ബസാർ, എ.ടി റോഡിലെ ​ഗുരു​ദ്വാര എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. മറ്റ് നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി സർബാനന്ദ് സോനാവാളിന്റെ ജന്മദേശമാണ് ദിബ്രു​ഗഡ്. നേരത്തെ അഞ്ചിടങ്ങളിൽ സ്ഫോടനം ഉണ്ടായി എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ 4 ഇടങ്ങളിലെ സ്ഫോടനം മാത്രമാണ് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചത്.

സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കി. സ്ഫോടനത്തെ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ശക്തിയായി അപലപിച്ചു. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടതിന്‍റെ ജാള്യത മറച്ചുവെക്കാനാണ് തീവ്രവാ​ദികൾ ഈ ദിനത്തിൽ അക്രമം കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More