സിപിഎമ്മുകാര്‍ ശ്രീലങ്കയെകുറിച്ചുള്ള ദേശാഭിമാനി ലേഖകന്റെ റിപ്പോര്‍ട്ട് വായിച്ചുപഠിക്കണം- ഡോ. അസാദ്

ആറായിരം ശതകോടി വിദേശവായ്പയാണ് ശ്രീലങ്കയെ തകര്‍ത്തതെന്ന് കൊളംബോയില്‍ നിന്ന് ദേശാഭിമാനി ലേഖകന്‍ എന്‍ എസ് സജിത് എഴുതുന്നു. ഐ എം എഫ്, എ ഡി ബി, ജപ്പാന്‍ വായ്പകള്‍ കര്‍ക്കശമായ പരിഷ്കാര നിര്‍ദ്ദേശങ്ങളോടെ ഉള്ളവയാണ്. അതു ശ്രീലങ്കയുടെ തകര്‍ച്ചയ്ക്കു കാരണമായി.

മുവായിരത്തിലേറെ ശതകോടി വായ്പയ്ക്കു ശേഷം വീണ്ടും വിദേശ വായ്പയോടെ വികസനം നടത്താന്‍ വെമ്പി നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ദേശാഭിമാനിയിലെ ഈ ലേഖനമൊന്നു വായിക്കണം. എണ്‍പതുകള്‍ മുഴുവനും ഇത്തരം വായ്പകള്‍ക്കെതിരെ നടത്തിയ പ്രചാരണവും തൊണ്ണൂറുകളുടെ ആദ്യം നടത്തിയ സമരങ്ങളും എത്ര ശരിയായിരുന്നു എന്ന് സി പി എമ്മിന് ഓര്‍ക്കാവുന്നതാണ്.

കെണിയില്‍പെടുക കേരളമല്ല, ഇന്ത്യയാണ് എന്ന് ആശ്വസിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളുമുണ്ട്. കേരളം ഇന്ത്യയിലാണെന്നും വായ്പയുടെ നിബന്ധനകള്‍ ആദ്യം വരിഞ്ഞു മുറുക്കുക കേരളത്തെയാണെന്നും അവരെ ആരാണ് പറഞ്ഞു മനസ്സിലാക്കിക്കുക? തൊണ്ണൂറുകള്‍ മുതല്‍ നാം അനുഭവിക്കുന്ന ഘടനാപരമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ ശക്തിപ്പെടും. കേരളം കൂടുതല്‍ വരിഞ്ഞു മുറുക്കപ്പെടും. അതിരൂക്ഷമായ ജീവിതപ്രയാസങ്ങള്‍ ശ്രീലങ്കയെ എന്നപോലെ കേരളത്തെയും പിന്തുടരുന്നുണ്ട്.

ഓരോ മാസവും ആയിരക്കണക്കിനു കോടി രൂപ വിദേശ വായ്പയെടുത്ത് ശമ്പളം വിതരണം നടത്തേണ്ടിവരുന്ന സംസ്ഥാനം കൂടുതല്‍ ധൂര്‍ത്ത് നടത്തുന്നത് കുറ്റകരമാണ്. അത്യാവശ്യ കാര്യങ്ങളിലാണ് ശ്രദ്ധയൂന്നേണ്ടത്. കോര്‍പറേറ്റ് വികസന പുളപ്പുകള്‍ അപകടകരമാണ്. തിരുത്തേണ്ടവര്‍ തിരുത്തണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More