എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മലയാളി താരം എസ് ശ്രീശാന്ത് വിരമിച്ചു. 2013- ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 7 വര്‍ഷത്തെ വിലക്കിന് ശേഷം കഴിഞ്ഞ രഞ്ജി ട്രോഫില്‍ ശ്രീശാന്ത് കളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2002 - 2003- ല്‍ നടന്ന രഞ്ജി ട്രോഫിയിലൂടെയാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ മത്സരങ്ങളില്‍  22 വിക്കറ്റുകള്‍ നേടാന്‍ ശ്രീശാന്തിന് കഴിഞ്ഞിരുന്നു. കളിയില്‍ മികവ് പുലര്‍ത്തിയതോടെ അതെ വര്‍ഷം തന്നെ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിലും ഇടം പിടിച്ചു.

കേരളാ ക്രിക്കറ്റ് ടീമില്‍ കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെയാളാണ് ശ്രീശാന്ത്. 2005-ല്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടാന്‍ ശ്രീശാന്തിന് സാധിച്ചു. ആ കളിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച കളി കാഴ്ചവെക്കാന്‍ സാധിച്ചതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് ശ്രീശാന്ത് എത്തുന്നത്. 2005 ഒക്ടോബര്‍ 13ന് ചലഞ്ചര്‍ ട്രോഫിയില്‍ മാന്‍ ഓഫ് ദ സിരീസായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും വിജയിച്ച ടീമുകളിലും ശ്രീശാന്ത് അംഗമായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലുമായി ബന്ധപ്പെട്ട് ശ്രീശാന്ത്‌  ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ദിവസമാണ്. എങ്കിലും ഈ തീരുമാനം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. 25 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം വളരെ മനോഹരമായിരുന്നു. കുറെയധികം ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്. എങ്കിലും എല്ലായ്പ്പോഴും വിജയം കൈവരിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് എല്ലാവര്‍ക്കും നന്ദി പറയാനുള്ള ദിവസമാണ്. എറണാകുളം ജില്ലാ ടീം, ജില്ലയിലെ വ്യത്യസ്ത ലീഗുകള്‍, ടൂര്‍ണമെന്റ് ടീമുകള്‍, കേരള സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, ബിസിസിഐ, കൗണ്ടി ക്രിക്കറ്റ് ടീം, ഇന്ത്യന്‍ എയര്‍ലൈന്‍സ് ക്രിക്കറ്റ് ടീം, ബിപിസിഎല്‍, ഐസിസി തുടങ്ങി എന്‍റെ വളര്‍ച്ചയില്‍ കൂടെ നിന്നയെല്ലാവര്‍ക്കും വളരെയധികം നന്ദി. പുതിയ തലമുറയ്ക്കായി ഒരു പിന്‍വാങ്ങല്‍ ആവശ്യമാണ് - എന്നാണ് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചത്.  

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More