യുദ്ധം നിര്‍ത്തണമെന്ന് റഷ്യയോട് ആവശ്യപ്പെടാന്‍ മോദിക്ക് ചങ്കൂറ്റമുണ്ടോ?- സുബ്രഹ്മണ്യൻ സ്വാമി

ഡല്‍ഹി: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കണമെന്ന് പുടിനോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി. കഴിഞ്ഞ വര്‍ഷം ബ്രിക്ക്സ് സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്കെതിരാണ് റഷ്യ നടത്തുന്ന അധിനിവേശമെന്നും മോദി മൗനം വെടിയണമെന്നും റഷ്യയോട് യുദ്ധത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടണമെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേര്‍ത്തു. സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ പ്രതികരണം. 

അതേസമയം, രാജ്യതാത്പര്യത്തിന്‍റെ ഭാഗമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. യുക്രൈനിനെതിരായ റഷ്യയുടെ നടപടിയെ വിമർശിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നുവെന്നതും ശരിയാണ്. യുക്രൈനില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇന്ത്യക്ക് അഗാധമായ വേദനയുണ്ട്. മനുഷ്യ ജീവന്‍ പണയപ്പെടുത്തിയുള്ള ഈ യുദ്ധം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. യുദ്ധം പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം ചര്‍ച്ചയാണ്. അതിനാണ് എല്ലാവരും മുന്‍ തൂക്കം നല്‍കേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുക്രൈന്‍ -റഷ്യ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. ബലാറസില്‍ വെച്ച് തന്നെയാണ് രണ്ടാം ഘട്ട ചര്‍ച്ചയും നടക്കുക. കഴിഞ്ഞ തിങ്കളാഴ്ച  യുക്രൈനും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് രണ്ടാംഘട്ട ചര്‍ച്ചക്ക് നേതാക്കള്‍ തയ്യാറായിരിക്കുന്നത്. അടിയന്തര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യൻ സേന പൂർണമായും പിൻവാങ്ങണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More