ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

കൊച്ചി: എത്രയൊക്കെ ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടന്മാര്‍ക്ക് ലഭിക്കുന്നതുപോലെ നല്ല കഥാപാത്രങ്ങള്‍ നടിമാര്‍ക്ക് കിട്ടാറില്ലെന്ന് നദിയാ മൊയ്തു. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷണല്‍ പ്രസ് മീറ്റിലാണ് നദിയ മൊയ്തു ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി ഇപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു നദിയയുടെ മറുപടി. 

'മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ എന്തിനാണ് അസൂയ? സന്തോഷമേയുളളു. ഇത്രയും വര്‍ഷമായിട്ടും സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പറ്റുകയാണെങ്കില്‍ അതൊരു ഭാഗ്യമല്ലേ. അതൊരനുഗ്രഹമാണ്. കുശുമ്പുളള ഒരു കാര്യം എന്താണെന്നാല്‍ മമ്മൂക്കയ്ക്ക് ഇപ്പോഴും അന്നത്തേതുപോലുളള കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ട്. നമ്മള്‍ പെണ്ണുങ്ങള്‍ എത്രയൊക്കെ ചെറുപ്പം കാത്തുസൂക്ഷിച്ച് ഇരുന്നാലും അത്തരം നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നില്ല. അതിന്റെ കുശുമ്പുണ്ട്'-നദിയാ മൊയ്തു പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2007-ല്‍ പുറത്തിറങ്ങിയ ബിഗ്ബി എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രം മാര്‍ച്ച് മൂന്നിനാണ് തിയറ്ററുകളിലെത്തുന്നത്. നദിയാ മൊയ്തു, ലെന, സൗബിന്‍ ഷാഹിര്‍, ശ്രിന്‍ഡ, ജിനു ജോസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, മാലാ പാര്‍വ്വതി, ഹരീഷ് പേരടി, അബു സലീം തുടങ്ങിയവരും ഭീഷ്മപര്‍വ്വത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥയെഴുതിരിക്കുന്നത്. 

പത്തു വര്‍ഷത്തിനു ശേഷമാണ് നദിയ മൊയ്തുവും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സായിരുന്നു അവസാനം ഇരുവരും അഭിനയിച്ച ചിത്രം. 1984-ല്‍ നോക്കെത്താ ദൂരത്തു കണ്ണും നട്ട്  എന്ന ചിത്രത്തിലൂടെ മോഹൻലാലിനും പത്മിനിക്കും ഒപ്പം അഭിനയിച്ചുകൊണ്ടാണ് നദിയ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കണ്ടു കണ്ടറിഞ്ഞു, ഒന്നിങ്ങു വന്നെങ്കിൽ, ശ്യാമ തുടങ്ങിയ ചിത്രങ്ങളിലാണ് നേരത്തേ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. 

Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
National Desk 2 weeks ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 1 month ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 1 month ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 2 months ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 3 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More