സ്മൃതി പരുത്തിക്കാടിനും ആര്യാ രാജേന്ദ്രനും പിന്തുണയുമായി കെ. കെ. രമ എം എല്‍ എ

കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ അക്രമണത്തിന് ഇരകളായ സ്മൃതി പരുത്തിക്കാടിനും ആര്യാ രാജേന്ദ്രനും പിന്തുണയുമായി കെ. കെ. രമ എം എല്‍ എ. അല്പബുദ്ധികൾ ഓർക്കേണ്ട കാര്യം പൊതു രംഗത്തും മാധ്യമരംഗത്തുമൊക്കെ അടിയുറച്ചു നിൽക്കുന്ന സ്ത്രീകളെ സൈബറിടങ്ങളിലെ സംഘടിതാക്രമണങ്ങൾ കൊണ്ട് തകർത്തുകളയാനാവില്ലായെന്നാണ്. നാളിതു വരെയുള്ള അനുഭവങ്ങളുടെ കരുത്തിൽ നിങ്ങളുടെ അവഹേളനങ്ങൾ അതിജീവിക്കാനുള്ള കരുത്ത് ഇവിടുത്തെ സ്ത്രീകൾ നേടിയിട്ടുണ്ടെന്നും കെ കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുകയും പൊതുമണ്ഡലത്തിൽ ഇടപെടുകയും ചെയ്യുന്ന സ്ത്രീകൾക്ക് നേരെ ആൺകൂട്ട അക്രമങ്ങൾ സൈബറിടത്തിൽ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. മാദ്ധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാടും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും നേരിടുന്ന സൈബർ ആക്രമണം ഇതിന്റെ തുടർച്ചയാണ്. മീഡിയവൺ നിരോധനത്തെ തുടർന്നുണ്ടായ ചർച്ചകളിലാണ് സ്മൃതിയെ കടന്നാക്രമിക്കാനുള്ള  സംഘടിത ശ്രമങ്ങൾ അരങ്ങേറിയത്. ആര്യ രാജേന്ദ്രന്റെ വിവാഹ വാർത്തകൾ വന്നതോടെ അവർക്കു നേരെയും വ്യാപകമായ അവഹേളന ശ്രമമാണ് നടക്കുന്നത്. 

ഈ അല്പബുദ്ധികൾ ഓർക്കേണ്ട കാര്യം പൊതു രംഗത്തും മാദ്ധ്യമരംഗത്തുമൊക്കെ അടിയുറച്ചു നിൽക്കുന്ന സ്ത്രീകളെ ഇത്തരം സംഘടിതാക്രമണങ്ങൾ കൊണ്ട് തകർത്തുകളയാനാവില്ല. നാളിതു വരെയുള്ള അനുഭവങ്ങളുടെ കരുത്തിൽ നിങ്ങളുടെ അവഹേളനങ്ങൾ അതിജീവിക്കാനുള്ള കരുത്ത് ഇവിടുത്തെ സ്ത്രീകൾ നേടിയിട്ടുണ്ട്. 

രാഷ്ട്രീയ പാർട്ടികൾ , സാമുദായിക സംഘടനകൾ , താരാരാധക സംഘങ്ങൾ, തുടങ്ങിയവയുടെ ബാനറിൽ പുളയ്ക്കുന്ന ഇത്തരം വെട്ടുകിളിക്കൂട്ടങ്ങളെ നിയന്ത്രിക്കാനും തിരുത്താനും തള്ളിക്കളയാനും ഉത്തരവാദപ്പെട്ടവർ തയ്യാറാവണം. ഇതര വിഷയങ്ങളിൽ വെത്യസ്തനിലപാടുകൾ നിലനിർത്തുമ്പോഴും, എപ്പോഴും ആൾക്കൂട്ട വിചാരണകൾക്ക് വിധേയമാകുന്ന പെൺജീവിതങ്ങൾക്കൊപ്പം തന്നെയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More