മമ്മിക്ക ഹിറോയാടാ ഹീറോ...!; അറുപതാം വയസ്സിലെ മേക്ക്ഓവർ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

അറുപതാം വയസില്‍ മോഡലായി നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരന്‍ മമ്മിക്ക. ലുങ്കിയും ഷര്‍ട്ടും ധരിച്ച് മുടി നീട്ടി വളര്‍ത്തിയ രൂപത്തിലായിരുന്ന മമ്മിക്ക ഐപാഡും പിടിച്ച് കോട്ടും സ്യൂട്ടും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റ​​ഗ്രാമിലുമെല്ലാം ലക്ഷക്കണക്കിന് ലൈക്കും കമന്റുമാണ് മമ്മിക്കയുടെ മേക്ക്ഓവർ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. വെണ്ണക്കാട് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷരീക്ക് വയലിൽ ആണ് മമ്മിക്കയിലെ മോഡലിനെ കണ്ടെത്തിയത്.

കൊടുവള്ളി വെണ്ണക്കാട് പാറക്കടവില്‍ സ്വദേശിയാണ് അറുപതുകാരനായ മമ്മിക്ക. അവസരം ലഭിച്ചാല്‍ ഇനിയും മോഡലിംഗ് ചെയ്യുമെന്ന് മമ്മിക്ക പറയുന്നു. വീഡിയോയിലെ മമ്മിക്കയുടെ ആറ്റിറ്റൂഡ് ഒരു രക്ഷയുമില്ലെന്നാണ് പലരും പറയുന്നത്. വീഡിയോയില്‍ ആദ്യം തന്റെ പതിവ് മുണ്ടിലും ഷര്‍ട്ടിലും പച്ചക്കറികളുമായി എത്തുന്ന മമ്മിക്ക പിന്നീട് അതേ റോഡിലൂടെ മോഡേണ്‍ സ്റ്റൈലില്‍ എത്തുന്നു. ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നതും ലാപ് ടോപില്‍ ജോലി ചെയ്യുന്നതുമൊക്കെ പക്കാ പ്രൊഫഷണല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൂലിപ്പണി കഴിഞ്ഞ് മുഷിഞ്ഞ വേഷത്തില്‍ മീനും പച്ചക്കറിയുമെല്ലാം വാങ്ങി വീട്ടിലേക്ക് പോകുന്ന മമ്മിക്കയുടെ ചിത്രം നാട്ടുകാര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അള്‍ട്രാ മോഡേണ്‍ ആയി മമ്മിക്കയെ കണ്ട നാട്ടുകാരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ലെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മജ്നാസാണ് മമ്മിക്കയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ആഷിക്ക് ഫുവാദ്, ഷബീബ് വയലില്‍ എന്നിവരാണ് മേക്കപ്പ് അസിസ്റ്റന്റുമാര്‍.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More