മീഡിയാ വണ്‍ വിലക്ക്: അത്രിസംഹിതയല്ല ഭരണഘടനയാണ് മാനദണ്ഡമാക്കേണ്ടത്- അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി

മീഡിയ വണ്ണിന്‍റെ  സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍‌. കോടതി  വിധിയില്‍ അത്രിസംഹിതയെന്ന വാക്ക് ഉപയോഗിച്ചതിനെതിരെയാണ്‌ ഹരീഷ് വാസുദേവന്‍റെ പ്രതികരണം. ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രസങ്കല്പം അത്രിസംഹിതയിലെ രാഷ്ടസങ്കല്പമല്ല. രണ്ടും രണ്ടാണ്. അത്രിസംഹിത മുഴുവൻ തപ്പിയാലും, 1950 ൽ ജനിച്ച "മൗലികാവകാശം" എന്ന കുഞ്ഞിനെ അതിൽ കാണാനൊക്കില്ലെന്നും ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

അത്രിസംഹിതയും ഭരണഘടനയും.

പൗരന് മൗലികാവകാശം ഉണ്ടെന്നും സ്റ്റേറ്റിന്റെ അധികാരം അതിനു വിധേയമായി മാത്രമേ സാധിക്കൂ എന്നുമുള്ള concept ഉണ്ടായത് 1950 ജനുവരി 26 നു ശേഷമാണ്. ഭരണഘടനയാണ് ഈ രാജ്യം ഏത് തരം രാജ്യമാണെന്നു ആദ്യമായി ഡിഫൈൻ ചെയ്യുന്നത്. Pre-constitution കാലത്തെ ഏത് text നും ഈ concept പോലും അന്യമാണ്.അതുകൊണ്ടാണ്, ആർട്ടിക്കിൾ 13 ൽ, മൗലികവകാശത്തെ ലംഘിക്കുന്ന ഏത് pre-constitutional നിയമവും ഇതിനാൽ റദ്ദാക്കപ്പെട്ടു എന്നു എടുത്തു പറഞ്ഞിരിക്കുന്നത്. മൗലികാവകാശത്തിനു വിരുദ്ധമായ ഏത് വേദവും, സ്‌മൃതിയും ശ്രുതിയും പുസ്തകവും മുന്നോട്ടു വെക്കുന്ന തത്വങ്ങൾ ഉണ്ടെങ്കിൽ, അവയെല്ലാം 1950 ജനുവരി 25 നു അപ്രസക്തമായി.

ഋഗ്വേദ കാലത്തെ അത്രിസംഹിതയിൽ സ്റ്റേറ്റ് ഇല്ല, നൃപൻ ആണ്, രാജാവ്. പ്രജയേ ഉണ്ടാവൂ, അന്ന് പൗരനില്ല. രാജാവിന്റെ 5 ചുമതലകളിൽ മൗലികാവകാശ സംരക്ഷണം ഇല്ല, നിഷ്പക്ഷ സമീപനം വേണമെന്ന് മാത്രമേയുള്ളൂ. രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. പൗരന്റെ മൗലികാവകാശം ലംഘിക്കുന്ന തീരുമാനം രാജാവ് എടുത്താൽ അത് റദ്ദാക്കപ്പെടും എന്ന ഭരണതത്വം (Administrative Principle) പൗരാണിക ഇന്ത്യയിലെ  ഒരു പുസ്തകം പരതിയാലും കിട്ടില്ല. അന്നത് ആലോചിക്കാൻ പോലും പറ്റില്ല.1970 കളിൽ ഉണ്ടായ പരിസ്ഥിതി സംരക്ഷണം എന്ന ആശയം അതിനു മുന്പുണ്ടാക്കിയ നിയമങ്ങളിൽ കാണാനുണ്ടാവില്ല എന്നത് പോലെയാണ് ഇതും.

Constitutional functioning of sovereign state എന്താണെന്നും, അതിൽ പൗരന്റെ മൗലികവകാശ ലംഘനമുണ്ടോ എന്നും പരിശോധിക്കുന്ന വേളയിൽ ഒരു ഭരണഘടനാ കോടതി,  pre-constitutional text ലെ ഭരണയുക്തി ആധാരമാക്കുന്നത് യുക്തിസഹമാണോ? ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രസങ്കല്പം അത്രിസംഹിതയിലെ രാഷ്ടസങ്കല്പമല്ല. രണ്ടും രണ്ടാണ്. അത്രിസംഹിത മുഴുവൻ തപ്പിയാലും, 1950 ൽ ജനിച്ച "മൗലികാവകാശം" എന്ന കുഞ്ഞിനെ അതിൽ കാണാനൊക്കില്ല. മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെ ഭാഗമായി നാം നേടിയെടുത്തതാണ് ആ concept.

എക്സിക്യൂട്ടീവിനു അതിന്റെ ജോലിയും, നിയമനിർമ്മാണ സഭയ്ക്കും ജുഡീഷ്യരിക്കും അവരവരുടെ ജോലികളും അധികാരങ്ങളും ഉള്ള division of power ഭരണഘടനയുടെ basic structure ൽ പെട്ടതാണ്. രാജ്യസുരക്ഷയുടെ കാര്യത്തിൽ, Executive നെ കോംപ്ലിമെന്റ് ചെയ്യേണ്ട ബാധ്യതയേ നിയമനിർമ്മാണ സഭയ്ക്കും ജുഡീഷ്യറിയ്ക്കും ഉള്ളൂ എന്നതും ഭരണഘടനയ്ക്ക് നിരക്കുന്ന വാദമായി തോന്നുന്നില്ല. ആധുനിക ഇന്ത്യ എന്താണെന്നും, പൗരാണിക ഇൻഡ്യയിൽ നിന്ന് അതെത്ര വ്യത്യസ്തമാണെന്നും അഭിഭാഷക സമൂഹത്തിൽ ഗൗരവമായ ചർച്ച അനിവാര്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More