'ഓഫ് എയർ' എന്നാൽ ജനാധിപത്യത്തിന് 'നോ എയർ' എന്നാണർത്ഥം - അരുണ്‍ കുമാര്‍

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. അത് ജാനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കനത്ത വെല്ലുവിളിയാണെന്നാണ് കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്തുള്ള പ്രമുഖരെല്ലാം പറയുന്നത്. ഓഫ് എയർ എന്നാൽ ജനാധിപത്യത്തിന് നോ എയർ എന്നാണർത്ഥമെന്ന് മാധ്യമപ്രവര്‍ത്തകനും അദ്ധ്യാപകനുമായ ഡോ. അരുണ്‍ കുമാര്‍ പറയുന്നു. ജനാധിപത്യത്തിൻ്റെ സാന്നിധ്യമറിയിക്കുന്ന കാനറി പക്ഷികളാണ് മാധ്യമങ്ങളെന്നും മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിൻ്റെ പ്രാണവായു നേർത്തു പോകുന്നു എന്ന് തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഡോ. അരുണ്‍ കുമാര്‍ പറഞ്ഞത്:

കൽക്കരി ഖനികളിൽ വിഷവാതക സാന്നിധ്യം തിരിച്ചറിയാൻ കാനറി പക്ഷികളെ ഉപയോഗിച്ചിരുന്നു അടുത്ത കാലം വരെയും ബ്രിട്ടൻ. ഖനികളിലെ പ്രാണവായുവിൻ്റെ സാന്നിധ്യത്തിൻ്റെ അടയാളമാണ് പുറത്തു വരുന്ന കാനറി പക്ഷികൾ. ജനാധിപത്യത്തിൻ്റെ സാന്നിധ്യമറിയിക്കുന്ന കാനറി പക്ഷികളാണ് മാധ്യമങ്ങൾ. മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിൻ്റെ പ്രാണവായു നേർത്തു പോകുന്നു എന്ന് തന്നെയാണ്. 

ഒരു പക്ഷി കൂടി കണ്ണടയ്ക്കുന്നു...!

ഓഫ് എയർ എന്നാൽ ജനാധിപത്യത്തിന് നോ എയർ എന്നാണർത്ഥം. 

തിരിച്ചു വരുമെന്ന വിശ്വാസമോടെ, ഒപ്പം!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More