കെ പി സി സിയുടെ അംഗീകാരമില്ലാതെ ബ്രിഗേഡുകള്‍ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി -കെ സുധാകരന്‍

തിരുവനന്തപുരം: കെ പി സി സിയുടെ അംഗീകാരമില്ലാതെ സംഘടനകള്‍ രൂപീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇത്തരം സംഘടനകളുടെ ഭാഗമാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അവരുടെ ചതിക്കുഴികളില്‍ വീഴാതെ ശ്രദ്ധിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പേരില്‍ ചില അനൌദ്യോഗിക സംഘടനകള്‍ പണപ്പിരിവ് നടത്തുന്നുണ്ട് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിനുപിന്നാലെയാണ് കെ പി സി സിയുടെ നടപടി.

'നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എന്‍ സി ബി), മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് (എം സി ബി) എന്നീ പേരുകളില്‍ സംഘടനകള്‍ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ കെ പി സി സിയുടെ അംഗീകാരമില്ലാത്ത സംഘടനകളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡിന്റെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരം ചതിക്കുഴികളില്‍പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടമാവാതിരിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം.-കെ സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കോണ്‍ഗ്രസിന് ഔദ്യോഗികമായി സംഭാവന നല്‍കാനായി 137 രൂപ ചാലഞ്ച് എന്ന പദ്ധതി കെ പി സി സി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുപ്രകാരം മാത്രമാണ് കെ പി സി സി സംഭാവന ആവശ്യപ്പെട്ടിട്ടുളളതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More