വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി പാമ്പുപിടിക്കാന്‍ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം- ഹരീഷ് വാസുദേവന്‍

കോട്ടയത്ത് പാമ്പുപിടുത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍‌. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തമെന്നും വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ടെന്നും ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ലെന്നും ഹരീഷ്പ വാസുദേവന്‍ പറഞ്ഞു. വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണം- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് 'ഒരാൾക്ക് ആ പണി അറിയാം' എന്നു നാം പറയുക.

ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയിൽ സർക്കസ് കളിക്കുന്ന ആളെ നമ്മൾ നല്ല ഡ്രൈവർ എന്നു പറയുമോ? ഇല്ല.

വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുൻപ് പലപ്പോഴും വ്യക്തമായത് തന്നെ. എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്. നാട്ടുകാർക്ക് റിസ്കും.

കാളപ്പോരിന്റെ വീറ് പോലെ വീറുള്ള, ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ല. 

പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു, വാവ സുരേഷ് ഒന്നുകിൽ സുരക്ഷിതമായി ഈ ജോലി ചെയ്യാൻ പഠിക്കണം, അല്ലെങ്കിൽ അത് നിർത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണം.

അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് തിരികെ കിട്ടി സുഖം പ്രാപിക്കട്ടെ.

(തെറിവിളി കൊണ്ട് ഞാൻ പറയുന്നതിനെ ഇല്ലാതാക്കാൻ പറ്റില്ല)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 6 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 6 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 6 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 6 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More