ഇംഫാല്‍: ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ കൂട്ടത്തല്ലും കൊഴിഞ്ഞുപോക്കും ഓഫീസ് ആക്രമവും അരങ്ങേറി. സംസ്ഥാന ബിജെപിയുടെ നേതാവും മുഖ്യമന്ത്രിയുമായ ബിരെന്‍ സിങ്ങിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം കത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ഓഫീസുകള്‍ അടിച്ചുതകര്‍ത്തു.
സംസ്ഥാനത്തെ ബിജെപിയുടെ ഘടകക്ഷിയും ഭരണത്തില്‍ പങ്കാളിയുമായ എ പി പിയില്‍ നിന്നും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് വ്യാപകമായി സീറ്റുകള്‍ നല്‍കിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പതിറ്റാണ്ടുകളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ കറിവേപ്പിലയാക്കുകയാണ് ചെയ്തത് എന്ന് വിമത നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 21 സീറ്റുകളില്‍ മാത്രം ജയിച്ചബിജെപി ചാക്കിട്ടുപിടുത്തത്തിലൂടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. കോണ്‍ഗ്രസ്, ബിജെപി, എ പി പി എന്നീ കക്ഷികളിലേക്ക് പരസ്പരം സംസ്ഥാന നേതാക്കള്‍ കാലുമാറുന്നത് തുടരുകയാണ്.