ബിജെപിയെ തോല്പിക്കാന്‍ എന്തൊക്കെ ചെയ്യണം? തന്ത്രങ്ങള്‍ നിരത്തി പ്രശാന്ത്‌ കിഷോര്‍

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ ഒരാളാണ് പ്രശാന്ത് കിഷോര്‍. ബിജെപിയെ വിജയിപ്പിക്കുന്നതിലും പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ വന്‍ വിജയത്തിലേക്കെത്തിക്കുന്നതിലും ബീഹാറില്‍ മഹാസഖ്യത്തെ അധികാരത്തിലെത്തിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ച തന്ത്രജ്ഞനാണ് അദ്ദേഹം. മമതാ ബാനര്‍ജിയെ ബിജെപിക്കെതിരെ വന്‍ വിജയത്തിലെത്തിച്ചതിനുശേഷമാണ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയില്‍ നിന്ന് പ്രത്യക്ഷ രാഷ്ട്രീയ പങ്കാളിത്തത്തിലേക്ക് വരാന്‍ ആഗഹിക്കുന്നതായി പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്. ഈ ഉദ്ദേശത്തോടെ കോണ്‍ഗ്രസുമായി സഹകരിച്ചെങ്കിലും അദ്ദേഹത്തെ മുഖവിലക്കെടുത്ത് മുന്നോട്ടുപോകാനോ തന്ത്രജ്ഞന്‍ എന്ന നിലയിലുള്ള പ്രശാന്ത് കിഷോറിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനോ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ തയാറാകാതെ സജീവമായി പ്രശാന്ത് കിഷോര്‍ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം എന്‍ഡിടിവി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി നിരന്തരം വിജയിക്കുന്നതിന്റെ രഹസ്യവും അവരെ പരാജയപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നും വിശദീകരിച്ചത്. 

ദേശീയ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ബിജെപി ജയിക്കുന്നത് എന്തുകൊണ്ട്?

2014 മുതലാണ്‌ ബിജെപി തുടര്‍ച്ചായി വിജയത്തിലേക്ക് കുതിക്കുന്നത്. ഇതിന്റെ പ്രധാനകാരണമായി പ്രശാന്ത് കിഷോര്‍ കാണുന്നത് 'ദേശീയത' ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ തന്ത്രമാണ്. പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പുകളിലാണ് അവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നത്. സംസ്ഥാന തെരെഞ്ഞെടുപ്പികളില്‍ വിജയത്തില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നില്ല. ദേശീയതലത്തില്‍ മാത്രമേ 'ദേശീയത' ഫലപ്രദമായ ഒരു മുദ്രാവാക്യമായി ജനങ്ങളെ സ്പര്‍ശിക്കുന്നുള്ളൂവെന്നതാണ് ഇതിനുകാരണമായി പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിന്ദുത്വയും ദേശീയതയും കണ്ണിചേരുന്ന ഈ ഇടം ആണ് ബ്നിജെപി അതി സമര്‍ത്ഥമായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ ബിജെപിയിതര കക്ഷികള്‍ ജയിച്ചാലും ദേശീയതലത്തില്‍ ബിജെപിയെ പരാജപ്പെടുത്തുക എന്നത് എളുപ്പമല്ല. കാരണം രാജ്യത്ത് ആകമാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ദേശീയത ചര്‍ച്ചയാകും- പ്രശാന്ത് കിഷോര്‍ വിശദീകരിക്കുന്നു. 

ഹിന്ദുത്വ, ദേശീയത, ജനക്ഷേമം- ബിജെപിയെ പരാജയപ്പെടുത്തല്‍ എളുപ്പമല്ല  

ഹിന്ദുത്വയില്‍ മാത്രം ഊന്നിയാണ് ബിജെപി നിലനില്‍ക്കുന്നത് എന്ന് കരുതി തന്ത്രങ്ങള്‍ മെനഞ്ഞതുകൊണ്ട് കാര്യമില്ല, ദേശീയത, ജനക്ഷേമം എന്നിവ ഹിന്ദുത്വയുമായി കണ്ണിചേര്‍ത്തുകൊണ്ടാണ് അവര്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപിയെ പരാജപ്പെടുത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ് എന്ന് കരുതരുത്- പ്രശാന്ത് കിഷോര്‍ വിശദീകരിക്കുന്നു. പ്രധാനപ്പെട്ട പാര്‍ട്ടികളുടെ ബഹുജനാടിത്തറ ശക്തമല്ലാത്തതും കൃത്യമായ മുദ്രാവാക്യമില്ലാത്തതും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. കാര്യങ്ങള്‍ക്ക് മാറ്റമില്ലെങ്കില്‍ 2024-ലെ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രശാന്ത് കിഷോര്‍ നല്‍കുന്ന സൂചന. 

ബിജെപിയെ പരാജയപ്പെടുത്തല്‍ അസാധ്യമല്ല 

മേല്പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണെങ്കിലും ബിജെപിയെ പരാജയപ്പെടുത്തല്‍ അസാധ്യമായ കാര്യമല്ല എന്നുതന്നെയാണ് പ്രശാന്ത് കിഷോര്‍ എന്‍ഡിടിവി അഭിമുഖത്തില്‍ പറയുന്നത്. ബിജെപി ഊന്നല്‍ നല്‍കുന്ന ഹിന്ദുത്വ, ദേശീയത, ജനക്ഷേമം എന്നിങ്ങനെ മൂന്നുകാര്യങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിനെ മറികടന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ബിജെപിയുടെ തന്ത്രങ്ങളെ വരുതിയില്‍ നിര്‍ത്താം. കൂടെ എല്ലാവരും ഒത്തുപിടിക്കണം. പ്രതിപക്ഷം ഐക്യത്തോടെ നിന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നത് അസാധ്യമായ കാര്യമല്ല. കുറഞ്ഞത് 10 വര്‍ഷത്തേക്കെങ്കിലുമുള്ള സഖ്യശ്രമങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.

2024 -ല്‍ ദേശീയതലത്തില്‍ വിജയിക്കാന്‍ ചെയ്യേണ്ടത് എന്തൊക്കെ?

പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിലും ബിജെപി വിജയിച്ചാലും 2024-ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് പ്രശാന്ത്‌ കിഷോര്‍ പ്രകടിപ്പിക്കുന്നത്. അതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ട്  വിശദീകരിക്കുന്നു.

1. ദേശീയതലത്തില്‍ ശക്തമായ ഒരു പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തണം. ഇതിനായി പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ദീര്‍ഘദൃഷ്ടിയോടെ ഐക്യപ്പെടണം. കുറഞ്ഞത് 10 വര്‍ഷത്തേക്കെങ്കിലും ഒരുമിച്ചുനില്‍ക്കാന്‍ പാകത്തില്‍ ദൃഢമായിരിക്കണം ആ കൂട്ടുക്കെട്ട്. 2012 ല്‍ ബീഹാറില്‍ മഹാസഖ്യത്തിന്റെ വിജയം പ്രശാന്ത്‌ ഉദാഹരിക്കുന്നു. അതിനുശേഷം അത്തരമൊരു സഖ്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

2. ദീര്‍ഘദൃഷ്ടിയുള്ള ഒരു നേതൃത്വം  പ്രതിപക്ഷ ഐക്യനിരക്ക് ഉണ്ടാകണം.

3. പ്രതിപക്ഷ പാര്‍ട്ടികളും, പ്രതിപക്ഷം ഒന്നടങ്കവും അവരുടെ ജനകീയാടിത്തറ വിപുലപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നണം. വെറും അഞ്ചുമാസംകൊണ്ട് പാര്‍ട്ടികള്‍ തമ്മില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കരുത്. ഒരു രാജ്യത്തെ സംബന്ധിച്ച് ശക്തമായ പ്രതിപക്ഷമാണ് ബലം. 

4. പ്രതിപക്ഷ പാര്‍ട്ടികള്‍ സുശക്തമായ സഖ്യത്തില്‍ ഏര്‍പ്പെട്ട ശേഷം ഹിന്ദുത്വ, ദേശീയത, ജനക്ഷേമം എന്നിവയില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ ഊന്നി പ്രവര്‍ത്തിക്കണം. 

5. ബീഹാര്‍, ഒഡീഷ, ബംഗാള്‍, ബീഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ്‌, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആകെ ലഭിക്കുന്നത് 200 സീറ്റുകളെടുത്താല്‍ വെറും 50 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ബാകിയുള്ള 350 സീറ്റുകളില്‍ ബിജെപിയ്ക്ക് മൃഗീയ ഭൂരിപക്ഷമാണുള്ളത്. അത്തരം ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കണം.

6. പ്രതിപക്ഷ പാര്‍ട്ടികള്‍ സുശക്തമായ സഖ്യത്തില്‍ ഏര്‍പ്പെട്ട ശേഷം നേരത്ത പറഞ്ഞ മുദ്രാവാക്യവും തന്ത്രങ്ങളും ഉപയോഗപ്പെടുത്തിയാല്‍ 250 വരെ സീറ്റുകള്‍ നേടാന്‍ കഴിയും ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ മേഘലയില്‍ നിന്നും നൂറ് സീറ്റുകള്‍ കൂടി അധികം നേടുകയാണ്‌ അതിനുവേണ്ടി ചെയ്യേണ്ടത്. 

7. കോണ്‍ഗ്രസ് ശക്തിപ്പെടണം. ശക്തമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. 

8. ക്ഷമാപൂര്‍വ്വം ഒരു പത്ത് വര്‍ഷത്തേക്കെങ്കിലുമുള്ള പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ടുനീങ്ങണം. അങ്ങിനെ മാത്രമേ ബിജെപിയെ നേരിടാന്‍ സാധിക്കൂ. 

ഇത്തരം തന്ത്രങ്ങള്‍ ആവിഷ്കരിച്ച് മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും ബിജെപിയെ മറികടന്ന് അധികാരത്തില്‍ വരാന്‍ പ്രതിപക്ഷത്തിന് കഴിയും. അങ്ങനെ ഒന്ന് രൂപപ്പെട്ടുവന്നാല്‍ അതിനെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കാന്‍ താന്‍ തയാറാണ് എന്ന് പ്രശാന്ത്‌ കിഷോര്‍ വ്യക്തമാക്കി. എന്നാല്‍ അത് സംഭവിക്കും. അതാണ്‌ ജനാധിപത്യത്തിന്റെ ശക്തി എന്ന് പറഞ്ഞാണ് ഇന്ത്യയിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ തന്റെ സംഭാഷണം അവസാനിപ്പിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 


Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More