ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികള്‍ക്കുനേരേ വെടിയുതിര്‍ത്ത് ബിജെപി മന്ത്രിയുടെ മകന്‍

ഡല്‍ഹി: ബിഹാറില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികള്‍ക്കുനേരേ ബിജെപി മന്ത്രിയുടെ മകന്‍ വെടിയുതിര്‍ത്തതായി പരാതി. ബിജെപി നേതാവും ബിഹാര്‍ ടൂറിസം മന്ത്രിയുമായ നാരായണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു പ്രസാദാണ് കുട്ടികള്‍ക്കുനേരേ വെടിയുതിര്‍ത്തത്. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഹാര്‍ദിയ ഗ്രാമത്തിലാണ് സംഭവം. തന്റെ കൃഷിസ്ഥലം കയ്യേറി കളിക്കുകയായിരുന്ന കുട്ടികളെ വിരട്ടിയോടിക്കാനായി ആകാശത്തേക്കാണ് വെടിവെച്ചത് എന്നാണ് ബബ്ലു പ്രസാദ് പറയുന്നത്.

ഗ്രാമത്തിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ ഇയാള്‍ കുട്ടികള്‍ തന്റെ സ്ഥലം കയ്യേറിയാണ് കളിക്കുന്നതെന്ന് ആരോപിച്ചു. ബബ്ലു പ്രസാദും കുട്ടികളുമായി വാക്കുതര്‍ക്കമുണ്ടായതോടെ നാട്ടുകാര്‍ ഇടപെടുകയും രംഗം വഷളാവുകയുമായിരുന്നു. ഇതോടെയാണ് ബബ്ലു ആകാശത്തേക്കും തുടര്‍ന്ന് കുട്ടികള്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരുകുട്ടിയുള്‍പ്പെടെ  പരിക്കേറ്റിരുന്നു. അതിനുപിന്നാലെ നാട്ടുകാര്‍ ബബ്ലു പ്രസാദിനെയും സംഘത്തെയും വളഞ്ഞിട്ട് അടിച്ചു. തുടര്‍ന്ന് വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ബബ്ലുവിനുനേരേ നാട്ടുകാര്‍ കല്ലെറിയുകയും വാഹനം തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, തന്റെ മകനെതിരെ വരുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും ആരോ തോട്ടം കയ്യേറിയിട്ടുണ്ട് എന്ന വിവരമറിഞ്ഞ മകന്‍ സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ ഒരു പ്രകോപനവുമില്ലാതെ തന്നെ കല്ലെറിയുകയായിരുന്നു എന്നാണ് മന്ത്രി നാരായണ്‍ പ്രസാദ് പറയുന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ ബബ്ലു പ്രസാദിനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതായും ഇയാളുടെ കയ്യില്‍ തോക്കുളളതായും കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More